ശ്രേയസ് മലങ്കര യൂണിറ്റിന്റെ വാർഷിക പൊതുയോഗം കോളിയാടി
മാർ ബസേലിയോസ് എ. യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ഷേർളി ടീച്ചർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പത്രോസ് അധ്യക്ഷത വഹിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ജെയിംസ് മലേപ്പറമ്പിൽ ആമുഖ പ്രഭാഷണം നടത്തി.മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്തു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ആശംസ അർപ്പിച്ചു.കഴിഞ്ഞ 25 വർഷമായി ശ്രേയസ് കുടുംബാംഗമായി യൂണിറ്റ് പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ വർക്കി,സുപ്രഭ വിജയൻ എന്നിവരെ മെമെന്റോ നൽകി ആദരിച്ചു.എസ്.എസ്.എൽ.സി.,പ്ലസ് ടു പരീക്ഷയിൽ വിജയികളായ എല്ലാ കുട്ടികൾക്കും മെമെന്റോ നൽകി.ആശാകിരണം പദ്ധതിയുടെ ഭാഗമായി രോഗി സഹായം വിതരണം ചെയ്തു.യൂണിറ്റ് സി.ഒ.സാബു പി. വി., ഭാസ്കരൻ എന്നിവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി സൗദ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.വിവിധ കലാപരിപാടികളും,ഗാനമേളയും അരങ്ങേറി. സ്നേഹവിരുന്നോടെ സമാപിച്ചു.

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!
പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില







