സ്‌കൂൾ വിപണിയിൽ തിരക്കേറി

സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്‌കൂൾ വിപണിയിൽ തിരക്കേറി. വിലക്കയറ്റത്തിനിടയിലും വിപണിയിൽ വില്പന സജീവമാണ്. 15 മുതൽ 30 ശതമാനം വരെയാണ് ഇത്തവണത്തെ വിലവർദ്ധന. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച വിൽപ്പന പ്രതീക്ഷിക്കുകയാണ്‌ വ്യാപാരികൾ.ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കാനിരിക്കെ രക്ഷിതാക്കളും കുട്ടികളും സ്‌കൂൾ വിപണിയിലേക്ക് ഒഴുകുകയാണ്. മെയ് പകുതിയോടെ സജീവമായ വിപണിയിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. യൂണിഫോമ, നോട്ട് ബുക്ക്, ബാഗ്, പേന, പെൻസിൽ തുടങ്ങിയ സാധനങ്ങളുടെ വൻ വിൽപ്പനയാണ് നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

കഴിഞ്ഞ വർഷത്തെക്കാൾ 30 ശതമാനം വരെ വിലക്കയറ്റം ഉണ്ടായെങ്കിലും വിപണിയെ അത് കാര്യമായി ബാധിച്ചിട്ടില്ല. 100 മുതൽ 200 കോടി രൂപയുടെ വരെ വിൽപ്പനയാണ് സംസ്ഥാനത്തെ സ്‌കൂൾ വിപണിയിൽ ഉണ്ടാകുന്നതെന്ന കണക്കുകൾ സൂചിപ്പിക്കുന്നു.

സഹകര മേഖലയിലെ വ്യാപാര കേന്ദ്രങ്ങൾ കൂടെ സജീവമായതോടെ വാൻ വിലക്കുറവിലും സാധനങ്ങൾ ലഭ്യമാണ്. ബ്രാൻഡഡ് സാധനങ്ങൾ ഉൾപ്പെടെ വിലക്കുറവിൽ ലഭിക്കും. അതെ സമയം ഇത്തരം കേന്ദ്രങ്ങൾ സജീവമായതോടെ ചെറുകിട വ്യാപാരികൾ ദുരിതത്തിലായെന്നാണ് ആരോപണം.

മുൻ വർഷത്തേക്കാൾ മികച്ച വിൽപ്പനയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. അതെ സമയം ഓൺലൈൻ വ്യാപാരം ഉൾപ്പെടെ സജീവമായതോടെ പ്രതീക്ഷിച്ച ലാഭം ഉണ്ടായേക്കില്ലെന്ന ആശങ്കയും വ്യാപാരികൾ പങ്കുവെച്ചു.

സീറ്റൊഴിവ്

ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ പ്ലസ് വണ്‍ കൊമേഴ്സ് വിഭാഗത്തില്‍ സീറ്റൊഴിവ്. പത്താംതരത്തില്‍ 50 ശതമാനം മാര്‍ക്ക്, കണക്കിന് 45 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് അവസരം. വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുമായി സെപ്റ്റംബര്‍

വർണ്ണോത്സവം പദ്ധതിയുമായി എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

കൽപ്പറ്റ: എസ്.കെഎം.ജെ ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വർണോത്സവം സംഘടിപ്പിച്ചു. കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ ബോയൻസ് അംഗൻവാടിയിലെ കുട്ടികളോടൊപ്പം വിവിധ കലാപരിപാടികൾ നടത്തി. കുട്ടികൾക്ക് സൈക്കിൾ, വിവിധ തരത്തിലുള്ള ബോളുകൾ, ക്രയോൺ സ്,

രാഹുലിനെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിൽ എതിർപ്പുമായി സതീശൻ; കൈവിടരുതെന്ന് എ ഗ്രൂപ്പിലെ ഒരു വിഭാഗം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത. രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം ഒരു വിഭാഗം നേതാക്കള്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നത്.

സിപിഎമ്മിലെ നികത്താനാകാത്ത `യെച്ചൂരി മാജിക്’, സീതാറാം യെച്ചൂരി വിട വാങ്ങിയിട്ട് ഇന്ന് ഒരു വർഷം

സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. യെച്ചൂരിയുടെ വിയോഗം ഉണ്ടാക്കിയ നേതൃപ്രതിസന്ധി ദേശീയതലത്തിൽ സിപിഎമ്മിന് ഇന്നും പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ നീക്കങ്ങളിലും യെച്ചൂരി മാജിക്കിന്റെ

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടത്തെ മരിച്ച നിലയിൽ കണ്ടെത്തി.

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ്നെല്ലെടത്തെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനടുത്തെ കുളത്തി ലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.വിഷം കഴിച്ച് കൈ ഞരമ്പ് മുറിച്ച ശേഷം കുളത്തിൽ ചാടിയതായാണ് പ്രാഥമിക വിവരം. ഉടനെ

അധ്യാപക നിയമനം

കണിയാമ്പറ്റ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജിയും നെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.