പേരാൽ:ആശ്രയ സ്വാശ്രയ സംഘത്തിന്റെ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി പേരാലിൽ തണൽ മരങ്ങളും പൂമരങ്ങളും വെച്ച് പിടിപ്പിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് 12 -ാം വാർഡ് മെമ്പർ എംപി നൗഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു.
സംഘം പ്രസിഡണ്ട് സജീവൻ .വി ആർ. അദ്ധ്യക്ഷത വഹിച്ചു. പ്രതിഭ വായനശാല പ്രസിഡണ്ട് പി കെ ചന്ദ്രൻ, സെക്രട്ടറി റിജീഷ്, സാബു പി എം, പുലയ സമുദായ കമ്മറ്റി സെക്രട്ടറി ബിജു കെ.എസ്, മജേഷ് രാമൻ, രാമദാസ് എന്നിവർ സംസാരിച്ചു.

യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
വാഹനം കഴുകാനിറങ്ങിയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാട് പനച്ചിതടത്തിൽ പ്രദീപ് (42) ആണ് മരിച്ചത്. അപ്പാട് ഉന്നതിക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. Facebook







