കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ,യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയും സംഘടിപ്പിച്ച ചിത്രരചന പ്രദർശനത്തിൻ്റെ ഉദ്ഘാടനം ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫസൽ സിഎച്ച് നിർവഹിച്ചു.
കൽപ്പറ്റ മണ്ഡലം ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡണ്ട് അഷ്റഫ് പൂന്തോടൻ , യൂത്ത് ലീഗ് നേതാക്കളായ ഇബ്രാഹിം നെല്ലിയാമ്പൽ ഷാജി കെ കെ , നുഹിസ് അണിയേരി,നൗഷാദ് ,ഗ്ലോബൽ കെഎംസിസി നേതാക്കളായ ഷാജി ചോമയിൽ ഗഫൂർ പാറമ്മൽ ഹംസ എംപി നാസർ ഇസി ,അജ്മൽ കുടുക്കൻ അഹമ്മദ് പുതിയാണ്ടി തുടങ്ങിയവർ പങ്കെടുത്തു.

യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
വാഹനം കഴുകാനിറങ്ങിയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാട് പനച്ചിതടത്തിൽ പ്രദീപ് (42) ആണ് മരിച്ചത്. അപ്പാട് ഉന്നതിക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. Facebook







