മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും സര്‍ക്കിള്‍ സഹകരണ യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടി കോപ്പറേറ്റീവ് കോളേജില്‍ ശില്‍പ്പശാലയും ഹെല്‍പ്പ് ഡസ്‌ക്കിന്റെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രസിഡണ്ട് എ. ജോണി അധ്യക്ഷത വഹിച്ചു. ഉണ്ണിക്കുട്ടന്‍ മാസ്റ്റര്‍ ക്ലാസെടുത്തു. പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി ഉപരിപഠന സാധ്യതകള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. കോളേജ് പ്രിന്‍സിപ്പാള്‍ പി.കെ സുധീര്‍, കെ. മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ