വെള്ളാർമല ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായിരിക്കെ മരണമടഞ്ഞ മിനി വർഗീസിന്റെ ഓർമ്മക്ക് ജൂൺ 10 ന് ഒരു വർഷം തികഞ്ഞു. ഇതിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് പ്രധാനാധ്യാപിക മറിയം മുംതാസ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വി.ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി അനീഷ് ശങ്കർ സ്വാഗതവും സുനജ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.ചടങ്ങിന് അധ്യാപകരായ അനീഷ് ടി കെ ,ലഹ സുനിയ,മഞ്ജു,മെഹബൂബ് റാസി,അശ്വതി,ഷബ്ന ,സുബിന,രമിത ,രശ്മി എന്നിവർ നേതൃത്വം നൽകി.

അധ്യാപക നിയമനം
കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ