കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി പദം സിംഗ് ഐ.പി.എസ് ചുമതലയേറ്റു. ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡന്റ് ആയി സേവനം അനുഷ്ടിച്ച് വരികയായിരുന്നു. മുൻപ് പാലക്കാട് ജില്ലയിൽ ASP ആയും കോവിഡ് കാലഘട്ടത്തിൽ ഐ.പി.എസ് ട്രെയിനി ആയി വയനാട് ജില്ലയിലും സേവനമനുഷ്ഠിച്ചിരുന്നു.
ശ്രീ. ആർ. ആനന്ദ് ഐ.പി.എസ് പാലക്കാട് ജില്ലാ പോലീസ് മേധാവിയായി സ്ഥലംമാറിയ ഒഴിവിലേക്കാണ് നിയമനം.