ജില്ലാ ഫിഷറീസ് വകുപ്പും വെള്ളമുണ്ടയിലെ ബാങ്കുകളും ചേര്‍ന്ന് വെള്ളമുണ്ട പഞ്ചായത്തിലെ മല്‍സ്യകര്‍ഷകര്‍ക്കായി ലോണ്‍ മേള നടത്തി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ക്യാമ്പയിന്‍ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം അനികുമാര്‍ അധ്യക്ഷത വഹിച്ചു. ഇരുന്നൂറ്റമ്പതോളം മല്‍സ്യ കര്‍ഷകരുള്ള പഞ്ചായത്തില്‍ ജനകിയ മല്‍സ്യ കൃഷി പ്രോജക്ടും പ്രധാനമന്ത്രി മല്‍സ്യ സമ്പത്ത് യോജന പ്രോജക്റ്റുകളുമുണ്ട്. മല്‍സ്യ കൃഷി കൂടുതല്‍ വികസനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡോണ ജേക്കബ്, കോര്‍ഡിനേറ്റര്‍ ടി. ഷമീറ, സിന്ധുമോള്‍, ഷെറിന്‍ അനീഷ്, പി.എസ് ധന്യ, എം. സമൂന, കാനറാ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, കേരള ബാങ്ക് മാനേജര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പരിവാഹൻ ആപ്പിൽ പിഴ വന്നതായി വാട്സാപ്പ് സന്ദേശം;യുവാവിന് 12,000 രൂപ നഷ്ടപ്പെട്ടു.
ചങ്ങരംകുളം:എം പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന വാട്സാപ്പിലൂടെ വന്ന സന്ദേശം തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 12000 രൂപ. ചങ്ങരംകുളം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഗതാഗതലംഘനം നടന്നതായി പരിവാഹൻ ആപ്പിന്റെ വ്യാജ ലിങ്ക് വഴി സന്ദേശം







