ജിവിഎച്എസ്എസ് വെളളാർമല സ്കൂളിൽ ബാലവേല വിരുദ്ധ ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് യു.പി.ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ബാലവേല വിരുദ്ധ ദിന സന്ദേശവും,പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു.സ്കൂൾ കൗൺസിലർ റഹീല പി എസ് ബാലവേല വിരുദ്ധ ദിന ബോധവൽക്കരണ ക്ലാസെടുത്തു.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്