മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കമ്മന നഞ്ഞോത്ത് പൊതുകുളത്തിന്റെ ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജംസീറ ശിഹാബ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ജെന്‍സി ബിനോയി, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ സി.എം. സന്തോഷ്, ജനപ്രതിനിധികളായ എം.പി വത്സന്‍, ഷില്‍സണ്‍ കോക്കണ്ടത്തില്‍, തൊഴിലുറപ്പ് പദ്ധതി ജീവനക്കാരായ ബ്ലോക്ക് പഞ്ചായത്ത് എ.ഇ. കീര്‍ത്തന സുരേഷ്, പഞ്ചായത്ത് എ.ഇ. സി.എച്ച് ഷമീല്‍, ഓവര്‍സിയര്‍ ജോസ്. പി. ജോണ്‍, എം.യു. തോമസ്, ആല്‍ഡ്രിന്‍ പീറ്റര്‍, ശ്രീധരന്‍ നഞ്ഞോത്ത്, സലോമി യേശുദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

പിസിഒഎസ് അലട്ടുന്നവരിലെ വയറ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രഭാത ശീലങ്ങൾ
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) നിരവധി സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഹോർമോൺ തകരാറുകളിൽ ഒന്നാണ്. ഈ അവസ്ഥ അണ്ഡാശയങ്ങളിൽ കൂടുതൽ ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ) ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഇത് ക്രമരഹിതമായ ആർത്തവം, മുഖക്കുരു







