ഐസിസി ഫൈനലുകളില്‍ ഇന്ത്യ എന്തുകൊണ്ട് തുടര്‍ച്ചയായി തോല്‍ക്കുന്നു, ചാറ്റ് ജിപിടി കണ്ടെത്തിയ 6 കാരണങ്ങള്‍

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും തോറ്റതോടെ ഐസിസി കിരീടം നേടാനുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് 10 വര്‍മായി തുടരുകയാണ്. 2013ല്‍ എം എസ് ധോണിക്ക് കീഴില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയശേഷം ഒരു ഐസിസി കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല. 2014ലെ ടി20 ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ 2015ലെ ഏകദിന ലോകകപ്പ് സെമിയില്‍ പുറത്തായി. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും 2019ലെ ഏകദിന ലോകകപ്പ് സെമിയിലും തോറ്റ ഇന്ത്യ 2021ലെ ടി20 ലോകകപ്പില്‍ ആദ്യ റൗണ്ടിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും 2022ലെ ടി20 ലോകകപ്പ് സെമിയിലും തോറ്റ് പുറത്തായി.

ഇതിന് പിന്നാലെയാണ് വീണ്ടും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റത്. ഇന്ത്യ എന്തുകൊണ്ട് തുടര്‍ച്ചയായി ഐസിസി ഫൈനലുകളില്‍ തോല്‍ക്കുന്നുവെന്ന് ചാറ്റ് ജിപിടിയോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി എങ്ങനെയാണെന്ന് നോക്കാം. ഐസിസി ടൂര്‍ണമെന്‍റുകളിലെ മോശം പ്രകടനത്തിന് നിരവധി കാരണങ്ങളുണ്ടെങ്കിലും ചാറ്റ് ജിപിടി കണ്ടെത്തിയ പ്രധാനമായും ആറ് കാരണങ്ങളാണ്.

1-ആരാധകരുടെ അമിത പ്രതീക്ഷ അതിന്‍റെ സമ്മർദ്ദം: ക്രിക്കറ്റ് ഒരു മതം പോലെ കാണുന്ന ആരാധകരുള്ള നാട്ടില്‍ ആരാധകരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമുണ്ടാകുന്ന അമിത പ്രതീക്ഷയും അതില്‍ നിന്നുണ്ടാവുന്ന സമ്മര്‍ദ്ദവുമാണ് ഇന്ത്യയുടെ തോല്‍വിക്ക് ചാറ്റ് ജിപിടി കണ്ടെത്തിയ ഒന്നാമത്തെ കാരണം. അമിത സമ്മര്‍ദ്ദം കളിക്കാരുടെ പ്രകടനത്തെയും മാനസികാവസ്ഥയെയും ബാധിക്കുന്നു.

2-വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ: ഐസിസി ടൂര്‍ണമെന്‍റുകൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നതിനാല്‍ പലപ്പോഴും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ കളിക്കേണ്ടിവരുന്നു. പരിചിത സാഹചര്യങ്ങള്‍, പിച്ച്, കാലാവസ്ഥ എന്നിവയില്‍ നിന്നുള്ള മാറ്റത്തോട് പൊരുത്തപ്പെടാന്‍ ടീമിന് വെല്ലുവിളി ഉയർത്തുന്നു.

3-പരിചയക്കുറവ്: ചില സാഹചര്യങ്ങലില്‍ മറ്റ് ടീമുകളെ അപേക്ഷിച്ച് താതമ്യേന പരിചയസമ്പന്നരല്ലാത്ത താരങ്ങള്‍ ടീമിലുള്ളത് തിരിച്ചടിയാകുന്നു. കടുത്ത മത്സര സാഹചര്യങ്ങളിൽ ഈ അനുഭവക്കുറവ് ടീമിന്‍റെ പ്രകടനത്തെ ബാധിക്കുന്നു.

4-തന്ത്രപരമായ വീഴ്ചകള്‍: ഇന്ത്യൻ ടീമിന്‍റെ തന്ത്രപരമായ വീഴ്ചകളും, ടീം തിരഞ്ഞെടുപ്പ്, കോച്ചിംഗ് സ്റ്റാഫും ടീം മാനേജ്‌മെന്റും എടുക്കുന്ന തീരുമാനങ്ങൾ എന്നിവയും ഐസിസി ടൂര്‍ണമെന്‍റുകളിലെ മോശം പ്രകടനത്തെ സ്വാധീനിക്കുന്നു.

5- ഫോമും പരിക്കുകളും: മറ്റേതൊരു ടീമിനെയും പോലെ, കളിക്കാരുടെ ഫോമും പരിക്കുകളും ഇന്ത്യയെയും ബാധിക്കുന്നു. നിര്‍ണായക താരങ്ങളുടെ പരിക്കോ ഫോമില്ലായ്മയോ ഐസിസി ടൂര്‍ണമെന്‍റുകളില്‍ ടീമിന്‍റെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിക്കുന്നു.

6-കടുത്ത പോരാട്ടം: ഐസിസി ടൂര്‍ണമെന്‍റുകളില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമുകളാണ് മത്സരിക്കുന്നത് എന്നതിനാല്‍ കടുത്ത മത്സരമായിരിക്കും നടക്കുക. അതുകൊണ്ടുതന്നെ ഈ ടൂർണമെന്‍റുകളിൽ മികവ് നിലനിര്‍ത്തുക ഇന്ത്യയുൾപ്പെടെ ഏതൊരു ടീമിനും വെല്ലുവിളിയാണ്.

ഈ ഘടകങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മാത്രല്ല, രാജ്യാന്തര ക്രിക്കറ്റിൽ പങ്കെടുക്കുന്ന ഏത് ടീമിനെയും ബാധിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഓരോ ടൂർണമെന്‍റിലും ടീമിന്‍റെ പ്രകടനം വ്യത്യാസപ്പെടാം, ഐസിസി ടൂര്‍ണമെന്‍റുകളിലെ അവരുടെ വിജയമോ പോരാട്ടമോ നിർണ്ണയിക്കുന്ന നിരവധി ഘടകങ്ങളുടെ സംയോജനമാണിതെന്നും ചാറ്റ് ജിപിടി മറുപടി നല്‍കുന്നു.

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

ഓഡിയോമെട്രിക് അസിസ്റ്റന്റ് : അപേക്ഷ ക്ഷണിച്ചു

ജില്ലയിൽ ആരോഗ്യകേരളം മുഖേനെ ഓഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദവും ആർ.സി.ഐ രജിസ്‌ട്രേഷനും അല്ലെങ്കിൽ ഹിയറിങ് ലാംഗ്വേജ് ആൻഡ് സ്പീച്ച് ഡിപ്ലോമയും ആർ.സി.ഐ

ഒറ്റ ​​ടാപ്പിൽ വർഷങ്ങൾ പഴക്കമുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ ആക്‌സസ് ചെയ്യാം; പുത്തന്‍ സംവിധാനം അവതരിപ്പിച്ച് വാട്‌സ്ആപ്പ്

തിരുവനന്തപുരം: ചാറ്റ് ബാക്കപ്പുകൾക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ അവതരിപ്പിച്ച് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട‌്‌സ്ആപ്പ്. ഉപയോക്താക്കളെ വാട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി എളുപ്പത്തിൽ സുരക്ഷിതമാക്കാൻ ഈ പുതിയ ഫീച്ചർ സഹായിക്കും. ഈ ഫീച്ചർ പാസ്‌വേഡിനെ ആശ്രയിക്കുന്നതിനോ

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം

ബെംഗളുരു: ആമസോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ സ്‌റ്റോണ്‍. ദീപാവലിയോട് അനുബന്ധിച്ച് ആമസോണ്‍ ആപ്പിലൂടെ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത പ്രേമാനന്ദിനാണ് ഫോണിനുപകരം മാര്‍ബിള്‍ ലഭിച്ചത്. ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പ്രേമാനന്ദ്

2000രൂപയുടെ സർക്കുലേഷൻ പിൻവലിച്ചപ്പോൾ 500 രൂപ നോട്ടിന് പണികിട്ടി! കള്ളനോട്ടിനെ ചെറുക്കാൻ വരുന്നു പുത്തൻ ഡിസൈൻ

തിരുവനന്തപുരം: സർക്കുലേഷനിൽ നിന്നും രണ്ടായിരം രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. 2024 -25കാലയളവിലാണ് കള്ളനോട്ടുകളിൽ വർധനവ് ഉണ്ടായതെന്ന് ധനകാര്യവകുപ്പിന്റെ സാമ്പത്തിക വിഭാഗം പുറത്ത് വിട്ട

വയോജനങ്ങൾക്ക് ശ്രേയസിന്റെ സ്നേഹാദരം

ബത്തേരി: മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്ലാസ്സും,വയോജന ദിനാചരണവും യൂണിറ്റ് ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജേക്കബ്ബ് ഓലിക്കൽ ഉദ് ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.