വിദ്യാർത്ഥികളുടെ ഗ്രന്ഥാലയ സന്ദർശനത്തിനും വ്യക്തിത്വ വികസന ക്ലാസുകൾക്കും തുടക്കമായി

കൽപ്പറ്റ: വിദ്യാർത്ഥികളുടെ ഗ്രന്ഥാലയ സന്ദർശനത്തിനും വ്യക്തിത്വ വികസന ക്ലാസുകൾക്കും തുടക്കമായി.കെനാട്ടി പത്മപ്രഭാ പൊതു ഗ്രന്ഥാലയത്തിലും എം.പി വീരേന്ദ്രകുമാർ ഹാളിലുമായി സംഘടിപ്പിക്കുന്ന പരിപാടികൾ ഐ.എം.എ. മുൻ സംസ്ഥാന പ്രസിഡണ്ട് ഡൊ.എം ഭാസ്ക്കരൻ ഉൽഘാടനം ചെയ്തു

ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു സിക്രട്ടറി കെ.പ്രകാശൻ എസ്.കെ.എം.ജെ ഹൈസ്കൂൾ അദ്ധ്യാപിക സി.വി.ഉഷ ഇശേഖരൻ എന്നിവർ സംസാരിച്ചു. ആദ്യ ദിവസം എസ് കെ.എം. ജെയിലെ നാൽപ്പതോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത് എൻ.എസ്.എസ് ഹൈസ്ക്കൂൾ പ്രിൻ സിപ്പാൾ എ.കെ.ബാബു പ്രസന്നകുമാർ ക്ലാസെടുത്തു വിദ്യാർത്ഥികളായ പി.എം. അനഘ ബെന്യാമന്റെ ആടുജീവിതം നിരൂപണം ചെയ്തു കെ. നന്ദന കവിത അവതരിപ്പിച്ചു ലിജി ലിയൊ സി. അബ്ദുൾ സലാം പി.വി.വിജയൻ പി.ഗോവിന്ദൻ കെ.പി. രത്നാകരൻ എന്നിവർ നേതൃത്വം നൽകി വരുംദിവസങ്ങളിൽ എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ പരിയാരം ഗവ ഹൈസ്കൂൾ ജി.വി.എച്ച് എസ് കൽപറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പത്മപ്രഭാ ഗ്രന്ഥാലയം സന്ദർശിക്കും ചൊവ്വാഴ്ച പരിയാരം ഗവ.ഹൈസ്കൂളിലെ അദ്ധ്യാപകനും എഴുത്തുകാരനുമായ അനീഷ് ജോസഫ് ഞ്ച ബുധനാഴ്ച മുട്ടിൽ ഡബ്ളിയു എം. ഒ എച്ച്എസിലെ പ്രിൻസിപ്പാൾ പി.ഐ ജലീൽ വ്യാഴാഴ്ച സിവി ഷ വെള്ളിയാഴ്ച മുൻ അദ്ധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ എം.ഗംഗാധരൻ എന്നിവർ ക്ലാസെടുക്കും ശനിയാഴ്ച 11 മണിക്ക് വീരേന്ദ്ര കുമാർ ഹാളിൽ ക്വിസ് മൽസരം നടക്കും പി.ഡി. അനീഷ് ക്വിസ് മൽസരം നിയന്ത്രിക്കും

പ്രായപൂർത്തിയാകാത്തകുട്ടിയോട് ലൈംഗിക അതിക്രമം; യുവാവിനെ റിമാണ്ട് ചെയ്‌തു.

മാനന്തവാടി: മാനന്തവാടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ പ്രായപൂർത്തി യാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ റിമാണ്ട് ചെയ്തു. മാനന്തവാടി സ്വദേശി അതുൽ രാജ് (22) നെയാണ് മാനന്തവാടി എസ്എച്ച്ഒ പി.റഫീഖിൻ്റെ നേതൃത്വത്തിലുള്ള സംഘം

രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ; വിവാദങ്ങൾ കെട്ടടങ്ങും വരെ പാലക്കാട്ടേക്ക് പോകില്ല

രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് രാഹുലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വിവാദങ്ങൾ കെട്ടടങ്ങും വരെ അടൂരിലെ വീട്ടിൽ തന്നെ തുടരാനാണ് രാഹുലിന്റെ തീരുമാനം. കഴിഞ്ഞദിവസം

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്കുള്ള അപേക്ഷ തിയതി സെപ്റ്റംബര്‍ ഒന്ന് വരെ ദീര്‍ഘിപ്പിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന മതവിഭാഗക്കാര്‍ക്ക്

ദേശഭക്തിഗാന മത്സരം

എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായി ഏഴ് മുതല്‍ 10 പേരടങ്ങുന്ന സംഘത്തിന്റെ ആറ് മിനുറ്റില്‍ കവിയാത്ത ദേശഭക്തിഗാനം വീഡിയോ ചിത്രീകരിച്ച് അയയ്ക്കണം.

അമീബിക് മസ്തിഷ്ക ജ്വരം; വെള്ളക്കെട്ടുകളിൽ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്: ഡിഎംഒ

വയനാട് സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സംശയിക്കുന്ന സാഹചര്യത്തിൽ അതീവ ആരോഗ്യ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ടി മോഹൻ ദാസ് അറിയിച്ചു. അമീബിക് മസ്തിഷ്ക ജ്വരം മനുഷ്യരിൽ

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കൽപ്പറ്റ: സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. 45 വയസുളള വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.