ചെന്നലോട്: സാമൂഹിക പ്രതിബദ്ധതയോടെ തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം ശുചീകരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ വിൻസൻറ് ജോർജ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് എം ശിവാനന്ദൻ, മെഡിക്കൽ സൂപ്പർവൈസർ വിൻസൻറ് സിറിൽ, ഹെഡ് നേഴ്സ് ബിന്ദു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി അജിത്ത്, എൻഎസ്എസ് ടീം ലീഡർ മാരായ അർജുൻ ശിവാനന്ദ്, എസ് അളക തുടങ്ങിയവർ സംസാരിച്ചു.

അധ്യാപക കൂടിക്കാഴ്ച്ച
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്







