കുട്ടികള്‍ക്ക് വാഹനം കൊടുത്തുവിടുന്ന രക്ഷിതാക്കള്‍ സൂക്ഷിക്കുക; ഉള്ളില്‍ കിടക്കേണ്ടത് നിങ്ങളാണ്

തിരുവനന്തപുരം:പതിനെട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ വാഹനവുമായി നിരത്തിലിറങ്ങി പിടിയിലായാല്‍ രക്ഷിതാക്കളുടെപേരില്‍ കേസെടുക്കും. നിയമം കര്‍ശനമായി നടപ്പാക്കി കുട്ടിഡ്രൈവര്‍മാരെ നിരത്തില്‍നിന്നൊഴിവാക്കുകയാണ് ലക്ഷ്യം. മലബാര്‍ മേഖലയിലാണ് ഇത്തരം നിയമലംഘനം കൂടുതലുള്ളതെന്നാണ് പോലീസ് ഒരാഴ്ചനടത്തിയ പരിശോധനയില്‍ വ്യക്തമായത്.

ഒരാഴ്ചത്തെ പരിശോധനയില്‍ 20 പോലീസ് ജില്ലകളില്‍ നിന്നായി 401 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. ഇതില്‍ 145 കേസുകളും രജിസ്റ്റര്‍ചെയ്തത് മലപ്പുറത്തായിരുന്നു. പാലക്കാട് 74 കേസുകളും തൃശ്ശൂരില്‍ 55 കേസുകളും രജിസ്റ്റര്‍ചെയ്തു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളില്‍ കുട്ടികള്‍ വാഹനവുമായി നിരത്തിലിറങ്ങിയത് കുറവായിരുന്നു. തിരുവന്തപുരത്ത് 11 കേസുകളും എറണാകുളത്ത് അഞ്ച് കേസുകളും കോഴിക്കോട്ട് 12 കേസുകളുമാണ് രജിസ്റ്റര്‍ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ നടത്തിയാല്‍ രക്ഷിതാക്കളുടെപേരില്‍ കേസെടുക്കും. മൂന്നുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷലഭിക്കുന്ന കുറ്റമാണിത്. വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുന്ന നടപടിയും നേരിടേണ്ടിവരും.

നിയമവും ശിക്ഷയും

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്‍കിയ രക്ഷിതാവിന്/വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്നുവര്‍ഷം തടവും ലഭിക്കും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കും. വാഹനം ഓടിച്ച കുട്ടിക്ക് ഏഴുവര്‍ഷം കഴിഞ്ഞ് മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാന്‍ പറ്റൂ. അതായത് 18 വയസ്സായാലും ലൈസന്‍സ് കിട്ടില്ല. മോട്ടോര്‍ വാഹനനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ 2019-ലാണ് നിലവില്‍ വന്നത്.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്

ആശ പ്രവർത്തക നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പനമരം ഗ്രാമ പഞ്ചായത്തിലെ 11 വാർഡിലേക്ക് ആശ പ്രവർത്തകയെ നിയമിക്കുന്നു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അതാത് വാർഡുകളിൽ സ്ഥിരതാമസക്കാരായ 25നും 45നുമിടയിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്കാണ് അവസരം.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവും വില്പന നടത്തി കിട്ടിയ പണവുമായി ഒരാൾ പിടിയിൽ

പുൽപള്ളി : പുൽപ്പള്ളി താന്നിത്തെരുവ് മരുത്തുംമൂട്ടിൽ വീട്ടിൽ എം.ഡി ഷിബു (45) വിനെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്. വാടാനക്കവലയിൽ വെച്ചാണ് കൈവശം സൂക്ഷിച്ച മദ്യവും പണവും പിടികൂടുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ 10 കുപ്പികളിലായി

ഗതാഗത നിയന്ത്രണം

നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ കമ്പക്കൊടി–തോട്ടാമൂല റോഡിൽ കലുങ്ക് പണികൾ നടക്കുന്നതിനാൽ നാളെ (നവംബർ 3) മുതൽ മുതൽ രണ്ട് മാസത്തേക്ക് ഗതാഗതം പൂർണ്ണമായും നിരോധിക്കുന്നതായി അസിസ്റ്റന്റ്‌ എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

വയോജനങ്ങളുടെ ഉത്സവമായി ജനമൈത്രി പോലീസിന്റെ ‘വയോഘോഷം’

പൊഴുതന: ‘ഓര്‍മകള്‍ ഓടി കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍, മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍’ സേട്ടുക്കുന്ന് സ്വദേശിയായ ചാണ്ടി ആന്റണിയില്‍ നിന്നൊഴുകിയ ഗാനം അത്തിമൂല പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ അലയടിച്ചപ്പോള്‍ ചാണ്ടിക്കു ചുറ്റുമുള്ള

വട്ടോളി പാലം നിർമ്മാണത്തിന് അഞ്ച് കോടിയുടെ ഭരണാനുമതി

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പേരിയ – വട്ടോളി വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വട്ടോളി പാലം നിർമാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് തുക അനുവദിച്ചത്. സംസ്ഥാന പട്ടികജാതി- പട്ടിക വർഗ -പിന്നാക്കക്ഷേമ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.