മണിപ്പൂരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ചുകൊണ്ടും കലാപത്തിന്റെ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാനന്തവാടി രൂപത കത്തീഡ്രൽ ഇടവക പ്രാർത്ഥനാ കൂട്ടായ്മയും പ്രതിഷേധ സമ്മേളനവും സംഘടിപ്പിച്ചു. മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ മെമ്പർ ജോസ് പുന്നക്കുഴി പ്രമേയം അവതരിപ്പിച്ചു. വിശ്വാസികൾ മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ കരുണയുടെ ജപമാല ചൊല്ലി പ്രാർത്ഥിച്ചു. ഇടവക വികാരി ഫാ.ജോസഫ് വാഴക്കാട്ട് പ്രാർത്ഥനയ്ക്കും പ്രതിഷേധത്തിനും നേതൃത്വം നൽകി.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്