ബത്തേരി ചുങ്കം ഭാഗത്തുള്ള ഏഷ്യൻ ടൂറിസ്റ്റ് ഹോമിന് പുറകിൽ കാടുകൾക്കിടയിൽ രണ്ട് മീറ്റർ വരെയുള്ളതും അതിൽ താഴെയുള്ളതുമായ ഏഴ് കഞ്ചാവ് ചെടികൾ കണ്ടെത്തി കേസെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ.ടി പ്രിവന്റീവ് ഓഫീസർ വി. ആർ ബാബുരാജ്,സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത്.പി.വി, അർജുൻ.കെ.എ, ബാബു ആർ.സി. എന്നിവർ റൈഡിൽ പങ്കെടുത്തു. .

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.