നെന്മേനി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സഹകരണത്തോടെ മലവയൽ യൂണിറ്റിൽ ആരംഭിച്ച യോഗ ക്ലബ്ബിന്റെ ഉദ്ഘാടനവും,എസ്.എസ്.എൽ.സി.,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ നിർവഹിച്ചു. വാർഡ് മെമ്പർ ദീപ ബാബു അധ്യക്ഷത വഹിച്ചു.ചീഫ് മെഡിക്കൽ ഓഫീസർ മദൻമോഹൻ മുഖ്യപ്രഭാഷണം നടത്തി.ശ്രേയസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ആശംസ അർപ്പിച്ചു.യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ഗ്രീഷ്മ ക്ലാസ് എടുത്തു.വിനി ബാലൻ,ദിവ്യ പ്രകാശൻ എന്നിവർ സംസാരിച്ചു.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും