പാർട്ട് ടൈം ജോലിയിൽ വിശ്വസിച്ചു; 53 കാരന് നഷ്ടമായത് 1.27 കോടി രൂപ..

തട്ടിപ്പുകൾ ഏറെ നടക്കുന്ന ഇടമാണ് സാമൂഹ്യ മാധ്യമങ്ങൾ 53 വയസ്സുള്ള സെൻട്രൽ മുംബൈയിലെ താമസക്കാരൻ സൈബർ തട്ടിപ്പിന് ഇരയായതാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുംബൈയിലെ തന്റെ ഫ്ലാറ്റ് 1.27 കോടി രൂപയ്ക്ക് വിറ്റ ശേഷം, പുതിയ ഒരു വസ്തു വാങ്ങാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. ഇതിനിടെ ഒരു പാർട്ട് ടൈം ജോലിയിലൂടെ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകാർ 53കാരനെ തട്ടിപ്പിനിരയാക്കി.

ഒരു സ്ത്രീയിൽ നിന്നാണ് ഇയാൾക്ക് ടെലിഗ്രാമിൽ മെസെജ് ലഭിച്ചത്. സിനിമകളുടെയും ഹോട്ടലുകളുടെയും ലിങ്കുകൾ റേറ്റുചെയ്യാനും ലൈക്ക് ചെയ്യാനും അതിന്റെ സ്‌ക്രീൻഷോട്ടുകൾ എടുത്ത് അയക്കാനുമാണ് സ്ത്രീ ഇയാളോട് ആവശ്യപ്പെട്ടത്.

തുടക്കത്തിൽ, ഒരു ഹോട്ടലിന് പോസിറ്റീവ് റിവ്യൂവും റേറ്റിംഗും നൽകിയതിന് 7,000 രൂപ ലഭിച്ചു. വൈകാതെ ഇത്തരത്തിൽ തുകകൾ നല്കി വിശ്വാസം തട്ടിയെടുത്ത തട്ടിപ്പുകാർ ക്രമേണ 1.27 കോടി രൂപ മുഴുവൻ തങ്ങളുടെ ഓപ്പറേഷനിൽ നിക്ഷേപിക്കാൻ അയാളെ പ്രേരിപ്പിച്ചു.

ജോലി ആവശ്യത്തിന് എന്ന പേരിൽ യുവതി ഇയാളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യപ്പെട്ടു. കൂടാതെ അക്കൗണ്ടിലേക്ക് 10,000 രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് തട്ടിപ്പുകാരി അവന്റെ ഇ-വാലറ്റ് ആക്‌സസ് ചെയ്യാനുള്ള ലോഗിൻ, പാസ്‌വേഡ് എന്നിവയും നൽകി.

അവളുടെ നിർദ്ദേശങ്ങൾ പാലിച്ച അവന് പുതിയ ടാസ്ക് നൽകിയ തട്ടിപ്പുകാരി അക്കൗണ്ടിലേക്ക് 17,372 രൂപ കൂടി നിക്ഷേപിച്ചു.ഇത്തരത്തിൽ നിരവധി തവണ പണമിടപാട് നടന്നിട്ടു

മെയ് 17 ന്, ലിങ്കുകൾ വഴി ഏൽപ്പിക്കപ്പെട്ട എല്ലാ ജോലികളും പൂർത്തിയാക്കിയ ശേഷം തട്ടിപ്പുകാരി നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയാൾ 48 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു.

ഉടനെ ഇ-വാലറ്റിൽ 60 ലക്ഷം രൂപ ലാഭം കാണിച്ചു. എന്നാൽ, തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാനായി ആവശ്യപ്പെട്ട 30 ലക്ഷവും അയാൾ നൽകി. തുടർന്ന് വാഗ്ദാനം ചെയ്ത പണം ലഭിക്കാതെ ആയതോടെയാണ് സംഭവം പോലീസിൽ അറിയിക്കുന്നതും എഫ്ഐആർ ഫയൽ ചെയ്തതും.

പശ്ചിമ ബംഗാളിലും ഉത്തർപ്രദേശിലുമായി സ്ഥിതി ചെയ്യുന്ന എട്ട് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എഫ്‌ഐആർ പ്രകാരം ഏകദേശം 1.27 കോടി രൂപയാണ് തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ള ആകെ തുക. എട്ട് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി

കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.