മുട്ടിൽ വാര്യാട് റോഡരികിൽ വെച്ച് യുവാവിനെ കഞ്ചാവുമായി പിടികൂടി.തോമാട്ടുച്ചാൽ കടവത്ത് വയൽ സ്വദേശി കടവത്ത് വയൽ വീട്ടിൽ നിധീഷ്.ആർ(23) ആണ് പിടിയിലായത്. ഇയാളിൽ നിന്നും
50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദീനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.ഇയാൾക്കെതിരെ ഒരു എൻ.ഡി.പി.എസ് കേസ് എടുത്തു. കഞ്ചാവ് കടത്തിക്കൊണ്ടു വരാൻ ഉപയോഗിച്ച KL 12 K 7724 നമ്പർ സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.
എക്സൈസ് സംഘത്തിൽ
പിഒ എം.സി ഷിജു, സി ഇഒമാരായ മിഥുൻ.കെ, മനു . കെ, എക്സൈസ് ഡ്രൈവർ പ്രസാദ്.കെ എന്നിവരുമുണ്ടായിരുന്നു.