പയ്യമ്പള്ളി സെന്റ് കാതറിൻസ് സ്കൂളിലെ ലഹരിവിരുദ്ധ ദിനാചരണം മാനന്തവാടി സബ് ഇൻസ്‌പെക്ടർ സോബിൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും പ്രതിജ്ഞ ചൊല്ലി. സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ക്ലാസ്സ് നയിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കുന്നത്. ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ്, അധ്യാപകരായ സജിൻ ജോസ്, അനൂജ സിസ്റ്റർ ജ്യോതി എന്നിവർ നേതൃത്വം നൽകി.

രാവിലെ 9 മണിക്ക് മുമ്പ് രക്തസമ്മർദം കൂട്ടും ഈ ‘ഹെൽത്തി’ ബ്രേക്ക്ഫാസ്റ്റുകള്‍! ശ്രദ്ധിക്കാം
നിങ്ങളുടെ രക്തസമ്മർദം കൂട്ടുന്ന പ്രഭാതഭക്ഷണമാണോ രാവിലെ രുചിയോടെ കഴിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. ഇരുപത് വർഷമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ള രോഗികളെ പരിശോധിക്കുന്ന കാർഡിയോളജിസ്റ്റ് ഡോ സഞ്ജയ് ഭോജ് രാജാണ് നമ്മുടെ ‘ഹെൽത്തി’ ബ്രേക്ക്ഫാസ്റ്റുകൾ ചിലപ്പോൾ അപകടകാരിയുമാകാം എന്ന







