ജില്ലാ പി.എം.ജി.എസ്.വൈ ഓഫീസില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത സിവില്‍ എഞ്ചീനീയറിങ്ങ് ബിരുദം. റോഡ്, പാലം പ്രവൃത്തി പരിചയമുള്ളവര്‍ക്കും അധിക സാങ്കേതിക യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. താല്‍പര്യവുള്ളവര്‍ ജൂലൈ 6 നകം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, പോപ്പുലര്‍ ബില്‍ഡിങ്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനായും അപേക്ഷിക്കാം. ജൂലൈ 7 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. ഇ-മെയില്‍: piuwayanad@gmail.com. ഫോണ്‍: 04936 203774.

പ്രൗഢമായി കാവുംമന്ദത്തെ നബിദിനാഘോഷം
കാവുംമന്ദം: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയൂം നന്മയുടെയും സന്ദേശവുമായി ഒന്നര സഹസ്രാബ്ദം മുമ്പ് ലോകത്ത് പിറവികൊണ്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം കാവുംമന്ദത്ത് ഏറെ മനോഹരമായി സംഘടിപ്പിച്ചു. ഘോഷയാത്ര, കവാലി സദസ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം