കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഡോക്ടേർസ് ദിനം ആചരിച്ചു. ഡോക്ടർ വിനോദ് ബാബുവിനെ ചടങ്ങിൽ അനുമോദിച്ചു.സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാജു കെസി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. സൗഹൃദ ക്ലബ് കോർഡിനേറ്റർ ഷാജി കെ, വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ സ്വാലിഹ്,എം വിവേകാനന്ദൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു

പ്രൗഢമായി കാവുംമന്ദത്തെ നബിദിനാഘോഷം
കാവുംമന്ദം: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയൂം നന്മയുടെയും സന്ദേശവുമായി ഒന്നര സഹസ്രാബ്ദം മുമ്പ് ലോകത്ത് പിറവികൊണ്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം കാവുംമന്ദത്ത് ഏറെ മനോഹരമായി സംഘടിപ്പിച്ചു. ഘോഷയാത്ര, കവാലി സദസ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം