ജില്ലയില്‍ ചൊവ്വാഴ്ച 761 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 4 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ ഒരാളുടെ സാമ്പിളും ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ 4 പേരുടെ സാമ്പിളുകളും പരിശോധനക്കയച്ചു. 12 പേര്‍ നായയുടെ കടിയേറ്റും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,