സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ തൊഴില്‍ അന്വേഷകര്‍ക്കായി നടപ്പിലാക്കുന്ന മൈക്രോ പ്ലാനിന്റെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍, ഐ.സി.ടി അക്കാദമി എന്നിവരുടെ ആഭിമുഖ്യത്തില്‍ ജൂലൈ 9 ന് രാവിലെ 8 മുതല്‍ സുല്‍ത്താന്‍ ബത്തേരി അല്‍ഫോന്‍സ കോളേജില്‍ തൊഴില്‍ മേള നടത്തും. പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള അഭ്യസ്തവിദ്യരായ 18 നും 40 നും വയസ്സിനിടയിലുള്ള തൊഴില്‍ അന്വേഷകര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ സര്‍ക്കാരിന്റെ ഡി.ഡബ്ല്യു.എം.എസ് കണക്ട് ആപ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. സ്പോര്‍ട്ട് രജിസ്ട്രേഷന്‍ സൗകര്യവും ലഭ്യമാണ്. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍, ജോലി ഒഴിവുകള്‍, യോഗ്യത, സാലറി മുതലായ എല്ലാ വിവരങ്ങളും ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്ഫോമില്‍ നിന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. ഫോണ്‍: നെന്മേനി – 9961482088, നൂല്‍പ്പുഴ – 9645808753, അമ്പലവയല്‍ – 8590101359, മീനങ്ങാടി – 9747568520.

വാഹന ക്വട്ടേഷന്‍
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ 19 വിദ്യാര്‍ത്ഥികളെയും നാല് ജീവനക്കാരെയും ജനുവരി 16,17 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനും തിരികെ എം.ആര്‍.എസില്‍







