ജില്ലയില്‍ കാലവര്‍ഷത്തില്‍ 27 വീടുകള്‍ക്ക് ഭാഗികമായ നാശമുണ്ടായി. പ്രാഥമിക കണക്കെടുപ്പില്‍ 9.4 ഹെക്ടര്‍ സ്ഥലത്തെ കൃഷിനാശവുമുണ്ടായി. നൂല്‍പ്പുഴ വില്ലേജിലെ പുഴങ്കുനി കോളനിയില്‍ നിന്നും 9 കുടുംബങ്ങളിലെ 26 പേര്‍ കല്ലൂര്‍ ജി.എച്ച്.എസ്സിലെ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുന്നുണ്ട്. മുത്തങ്ങ ചുണ്ടക്കുനി പണിയ കോളനിയിലെ 8 കുടുംബത്തിലെ 26 പേരെ അടുത്തുള്ള ആലത്തൂര്‍ അങ്കണവാടിയിലേക്ക് മാറ്റി പാര്‍പ്പിച്ചെങ്കിലും പ്രദേശത്ത് മഴ ശക്തി കുറഞ്ഞതിനാല്‍ വീടുകളിലേക്ക് തിരികെ അയച്ചു.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്