ഗവ: എൽ.പി.സ്കൂൾ മെച്ചനയിൽ 2023 – 24 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും ലൈബ്രറി വിതരണോദ്ഘാടനവും നാടൻ പാട്ട് കലാകാരനും അധ്യാപകനുമായ മാത്യു പി.വി നിർവ്വഹിച്ചു.തുടർന്ന് ലൈബ്രറി പുസ്തകങ്ങളുടെ വിതരണവും നാടൻ പാട്ടരങ്ങും ഉണ്ടായിരുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് അമ്മുജ കെ.എ , വിദ്യാരംഗം കൺവീനർ സരിത പി.ബി. സീനിയർ അസിസ്റ്റന്റ് ഈശ്വരൻ പി എന്നിവർ സംസാരിച്ചു

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







