പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ആനുകൂല്യം തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വഴിയും ലഭ്യമാകും. നിലവില്‍ ആധാര്‍ ലിങ്ക് ചെയ്യാത്ത കര്‍ഷകര്‍ക്കും ആധാര്‍ ലിങ്ക് ചെയ്യുന്നത് പരാജയപ്പെട്ടതുമൂലം ആനുകൂല്യം ലഭിക്കാത്തവര്‍ക്കും തപാല്‍ വകുപ്പ് വഴി ബാങ്ക് അക്കൗണ്ട് തുടങ്ങി ആധാറുമായി ബന്ധിപ്പിക്കാം. ഇതിനായി തപാല്‍ വകുപ്പും കൃഷി വകുപ്പും ചേര്‍ന്ന് വിവിധ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പ് നടത്തും. ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്കും ലിങ്ക് ചെയ്ത് പരാജയപ്പെട്ടത് മൂലം ഗഡുക്കള്‍ ലഭിക്കാത്തവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും