ഭാര്യയെ കാണാനില്ല എന്ന് പരാതിയുമായി സ്റ്റേഷനിൽ എത്തിയത് 12 ചെറുപ്പക്കാർ; കാണാതായ യുവതിയുടെ ഫോട്ടോ പരിശോധിച്ചപ്പോൾ ഞെട്ടിയത് പോലീസുകാരും ഭർത്താക്കന്മാരും; 12 പേരെ വിവാഹം കഴിച്ചത് ഒരേ യുവതി: കാശ്മീരിൽ നിന്ന് പുറത്തുവരുന്നത് വിവാഹ തട്ടിപ്പിന്‍റെ ഞെട്ടിക്കുന്ന പുതിയ രീതി

പല പേരില്‍ പലയിടത്ത് നിന്നായി വിവാഹം കഴിച്ച്‌ കബളിപ്പിക്കുന്ന സംഭവം ആദ്യമായല്ല നടക്കുന്നത്. എന്നാലിതാ 27 ലധികം പേരെ വിവാഹം കഴിച്ച്‌ തട്ടിപ്പ് നടത്തിയ സ്ത്രീയെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കശ്മീരിലാണ് സംഭവം നടക്കുന്നത്. ബ്രോക്കര്‍ വഴി വിവാഹം നടത്തുകയും കുറച്ച്‌ ദിവസങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുകയും പിന്നീട് അവിടെ നിന്ന് മുങ്ങുകയുമായിരുന്നു യുവതിയുടെ രീതി.

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി 12 ഓളം ചെറുപ്പക്കാര്‍ പൊലീസിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. യുവാക്കള്‍ പരാതിക്കൊപ്പം നല്‍കിയ ഫോട്ടോ ശ്രദ്ധിച്ചപ്പോഴാണ് അതെല്ലാം ഒരു സ്ത്രീയുടേതാണെന്ന് പൊലീസിന് മനസിലായതെന്ന് ‘ദ കശ്മീരിയത്ത്’ റിപ്പോര്‍ട്ട് ചെയ്യുന്നു. തട്ടിപ്പിനിരയായവരെല്ലാം ബ്രോക്കര്‍മാര്‍ വഴിയാണ് വിവാഹം കഴിച്ചത്. ആര്‍ക്കും ഒരു സംശയവും തോന്നാത്ത രീതിയിലാണ് തട്ടിപ്പ് നടത്തിയത്.
പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും രണ്ടുലക്ഷം രൂപ നല്‍കിയാല്‍ വിവാഹം നടത്താമെന്ന് ബ്രോക്കര്‍ പറഞ്ഞെന്നും തട്ടിപ്പിനിരയായ യുവാക്കളിലൊരാളുടെ പിതാവ് പറയുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് പരിക്ക് പറ്റി ആശുപത്രിയിലായെന്നും വിവാഹം നടക്കില്ലെന്നും ബ്രോക്കര്‍ അറിയിച്ചു. കൊടുത്ത പണത്തിന്റെ പകുതി തിരിച്ച്‌ നല്‍കുകയും ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ച്‌ വിവാഹം ഉടൻ നടത്തണമെന്ന് ബ്രോക്കര്‍ പറഞ്ഞു. നേരത്തെ തിരികെ നല്‍കിയ പണം മടക്കി വാങ്ങുകയും ചെയ്‌തു. വിവാഹത്തിന് ശേഷം കുറച്ച്‌ ദിവസം യുവതി വീട്ടില്‍ നിന്നു. ആശുപത്രിയില്‍ പോകുകയാണെന്ന് പറഞ്ഞിറങ്ങിയ യുവതി പിന്നീട് തിരിച്ചെത്തിയിരുന്നില്ലെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.

3,80,000 രൂപയും അഞ്ച് ലക്ഷത്തിലധികം വിലവരുന്ന സ്വര്‍ണവും യുവതിക്ക് നല്‍കിയതായി ഇരകളില്‍ ഒരാളുടെ പിതാവ് വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് 10 ദിവസമാണ് യുവതി തനിക്കൊപ്പം കഴിഞ്ഞതെന്നും ആശുപത്രിയില്‍ പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ യുവതി പിന്നീട് തിരിച്ചുവന്നില്ലെന്നും മറ്റൊരു പരാതിയില്‍ പറയുന്നു. ഒരു ദിവസം രാത്രി വീട്ടിലെ സാധനങ്ങളെല്ലാമെടുത്താണ് യുവതി ഓടിപ്പോയെന്നാണ് മറ്റൊരാളുടെ പരാതി. കള്ളപ്പേരിലാണ് യുവതി എല്ലാവരെയും കബളിപ്പിച്ചത്.

അതേസമയം, തട്ടിപ്പിന് പിന്നില്‍ വലിയ റാക്കറ്റാണെന്നാണ് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.ബുഡ്ഗാമില്‍ മാത്രം ബ്രോക്കര്‍മാരുടെ സഹായത്തോടെ 27 പുരുഷന്മാരെ കല്യാണം കഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ യുവതിയുടെ യഥാര്‍ഥപേരോ മറ്റ് വിവരങ്ങളോ ആര്‍ക്കും അറിയില്ല. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീണ്ടും കുറഞ്ഞെന്റെ പൊന്നോ! ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില; മണിക്കൂറുകൾക്കുള്ളിൽ ഒരു പവന് ഇടിഞ്ഞത് 2040 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വൻ ഇടിവ്. ​ഗ്രാമിന് 255 രൂപ കുറഞ്ഞ് ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണം 14,175 രൂപക്കാണ് വ്യാപാരം നടക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു പവൻ

യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി കര്‍മ്മസമിതിക്ക് രൂപം നല്‍കും:കെഎസ്എസ്പിഎ

പിണറായി സര്‍ക്കാരിന്റെ പെന്‍ഷന്‍കാരോടുള്ള വഞ്ചനയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥികളായ ടി.സിദ്ദിഖ്, ഐസി ബാലകൃഷ്ണന്‍, ഉഷ വിജയന്‍ എന്നിവരെ വിജയിപ്പിക്കുന്നതിന് വേണ്ടി നൂറ് അംഗ കര്‍മ്മസമിതിക്ക്

ഈ ഒരു ശീലം മതി നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും നശിക്കും

എല്ലാ മനുഷ്യര്‍ക്കും അവരവര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന ചില ശീലങ്ങളുണ്ട്. ചിലര്‍ അതൊക്കെ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടാവാം. പക്ഷേ മറ്റ്ചിലരാകട്ടെ മോശം ശീലങ്ങള്‍ പിന്തുടര്‍ന്ന് ശരീരവും മനസും ഒക്കെ അപകടത്തില്‍പ്പെടുത്തുന്നുമുണ്ട്. വര്‍ഷങ്ങളായി ഹൃദ്രോഗ ചികിത്സാരംഗത്ത്

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു.

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്.കുട്ടി പഠിക്കുന്ന അംഗനവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി. ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി.

പട്ടികയിൽ പേരില്ല; എൻഡിഎ സ്ഥാനാർഥി ലക്ഷ്‌മി പ്രിയയ്ക്ക് വോട്ടില്ല

പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർഥിയായ ലക്ഷ്‌മി പ്രിയയ്ക്ക് വോട്ടില്ല. ഇവരുടെ പേര് വോട്ടേഴ്സ് ലിസ്റ്റിലില്ലാത്തതാണ് കാരണം. ഇതോടെ കേന്ദ്ര മന്ത്രി പങ്കെടുത്ത റോഡ് ഷോനിർത്തി. പിന്നാലെ മത്സരിക്കുന്നതിൽ നിന്നും പിൻവാങ്ങി. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്‌മിപ്രിയ താമസിക്കുന്നതെങ്കിലും

എൽ.ഡി.എഫ്. സ്ഥാനാർഥി ഒ.ആർ കേളു ഇന്ന് പത്രിക സമർപ്പിക്കും

മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിന് എൽ.ഡി.എഫ്. സഞ്ജമായതായി നേതാക്കൾ പറഞ്ഞു. മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത സ്ഥാനാർഥിയാണ് എൽ.ഡി.എഫിനുള്ളത്. കഴിഞ്ഞ പത്തു വർഷമായി നടത്തിയ വികസനം അറിഞ്ഞ് ജനം കൂടെ നിൽക്കുമെന്നും സ്ഥാനാർഥിയുടെ വിജയത്തിനായി ഇന്ന് (മാർച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.