ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു; പ്രണയം വെളിപ്പെടുത്തുന്ന പോസ്റ്റുകൾ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്തു: ഗോപി സുന്ദർ – അമൃത സുരേഷ് താര ജോഡികൾ വേർപിരിയുന്നു?

ഗായിക അമൃത സുരേഷും ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറും തമ്മിലുള്ള പ്രണയമായിരുന്നു ഒരു കാലത്ത് സമൂഹ മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിനെ പിന്നാലെ ഇരുവരെയും പിന്തുണച്ചും വിമര്‍ശിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്. പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ഇവര്‍ക്കെതിരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. ‌വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയാണ് ഇരുവരും മുന്നോട്ട് പോകുന്നത്.

അടുത്തിടെ ഇരുവരും ഒന്നായതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചിരുന്നു. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകളും സ്റ്റേജ് പ്രോഗ്രാമുകളുമെല്ലാമായി ജീവിതം അടിച്ചുപൊളിക്കുകയായിരുന്നു അമൃതയും ഗോപിയും. സ്വകാര്യ നിമിഷങ്ങള്‍ പോലും ഇരുവരും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അമൃത സുരേഷും ഗോപി സുന്ദറും വേര്‍പിരിയുകയാണെന്ന റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഒന്നിച്ച്‌ ജീവിക്കാൻ ആരംഭിച്ച്‌ ഒരു വര്‍ഷം പിന്നിട്ടതോടെ അമൃതയും ഗോപിയും ഇൻസ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. പ്രണയം വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റും ഇപ്പോള്‍ കാണാനില്ല. ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം, എഫ്ബി പേജുകളില്‍ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. അമൃതയും തന്റെ ഇൻസ്റ്റഗ്രാം, എഫ്ബി പേജുകളില്‍ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. ഇതാണ് അഭ്യൂഹങ്ങള്‍ ശക്തമാകാനുള്ള പ്രധാന കാരണം. എന്നാല്‍ ഇരുവരുടെയും പേജുകളില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇപ്പോഴുമുണ്ട്.

2022 മെയ് മാസം 26ന് ആയിരുന്നു ഒരുമിച്ച്‌ ജീവിക്കാൻ തീരുമാനിച്ച വിവരം ഗോപി സുന്ദറും അമൃതയും പരസ്യമായി പ്രഖ്യാപിച്ചത്. ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്‌ അനുഭവങ്ങളുടെ കനല്‍വരമ്ബു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്.’ എന്നായിരുന്നു ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച്‌ ഇരുവരും കുറിച്ചത്. സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ പറഞ്ഞ് പല തവണ ഇരുവരും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നടൻ ബാലയാണ് അമൃത സുരേഷിന്റെ മുൻ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ പാപ്പു എന്ന് വിളിക്കുന്ന അവന്തിക എന്നൊരു മകളുമുണ്ട്.

ആദ്യ ഭാര്യയില്‍ ഗോപി സുന്ദറിന് രണ്ട് കുട്ടികളുണ്ട്. ഇതിനിടെയാണ് അദ്ദേഹം ഗായികയായ അഭയ ഹിര്‍ണമയിയുമായി അ‌‌ടുത്തതും ലിവിംഗ് ടുഗെതര്‍ റിലേഷൻ ആരംഭിച്ചതും. ഈ ബന്ധം തുടങ്ങിയപ്പോഴും ആദ്യ ഭാര്യയുമായുള്ള ബന്ധം ഗോപി സുന്ദര്‍ വേര്‍പെടുത്തിയിരുന്നില്ല. 2001ലാണ് ഗോപി സുന്ദറും പ്രിയയും വിവാഹിതരാകുന്നത്.

ഗോപി സുന്ദറുമായി പിരിഞ്ഞെങ്കിലും ഇപ്പോഴും തന്റെ പേരില്‍ നിന്ന് ഗോപി സുന്ദറിനെ പ്രിയ നീക്കം ചെയ്തിട്ടില്ലെന്നതാണ് ശ്രദ്ധേയം. മാത്രമല്ല, സമൂഹ മാധ്യമ പേജുകളില്‍ നിന്ന് ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളും പ്രിയ ഇതുവരെ നീക്കം ചെയ്തി‌ട്ടില്ല. ഒമ്ബത് വര്‍ഷത്തോളമായി അഭയ ഹിരണ്മയിയുമായി ലിവിംഗ് ‌ടുഗെതര്‍ റിലേഷനിലായിരുന്നു ഗോപി സുന്ദര്‍. പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച്‌ എത്തിയതിൻ്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 2021 ഓഗസ്റ്റിലാണ് അഭയയുമായിട്ടുള്ള ചിത്രം ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ അവസാനമായി പങ്കുവെച്ചത്.

അഭയയുമായുള്ള ബന്ധവും അവസാനിപ്പിച്ചാണ് ഗോപി സുന്ദര്‍ അമൃത സുരേഷുമായി പ്രണയത്തിലായത്. ഈ ബന്ധവും തകര്‍ച്ചയുടെ വക്കിലാണെന്ന സൂചനകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. 2010ല്‍ നടൻ ബാല അമൃതയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ 2019ല്‍ ഇരുവരും വിവാഹമോചനം നേടി. തു‌ടര്‍ന്ന് 2021 സെപ്റ്റംബറിലാണ് ബാല രണ്ടാമത് വിവാഹം കഴിച്ചത്. തൃശ്ശൂര്‍ കുന്നംകുളം സ്വദേശി എലിസബത്താണ് ബാലയുടെ ഭാര്യ.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.