മെസ്സി മയാമിയിലേക്ക്; ഫുട്ബോൾ സൂപ്പർതാരത്തിന് അമേരിക്കൻ ക്ലബ് നൽകുന്ന വാർഷിക ശമ്പളം 480 കോടിയോളം ഇന്ത്യൻ രൂപ; വിശദാംശങ്ങൾ വാർത്തയോടൊപ്പം

അര്‍ജന്‍റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കിയതായി ഔദ്യോഗിക പ്രഖ്യാപനവുമായി മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റര്‍ മയാമി. ഫ്ലോറിഡയില്‍ ഇന്ന് ഞായറാഴ്ച നടക്കുന്ന അവതരണ ചടങ്ങിന് മുന്നോടിയായാണ് മയാമിയുടെ പ്രഖ്യാപനം. പിഎസ്ജിയിലെ രണ്ട് വര്‍ഷം കരാര്‍ പൂര്‍ത്തിയാക്കി വരുന്ന മെസിക്ക് 2025 സീസണിന്‍റെ അവസാനം വരെ ഇന്‍റര്‍ മയാമിയുമായി കരാറുണ്ടാകും.

മൂന്ന് വര്‍ഷം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് മുപ്പത്തിയാറുകാരനായ താരത്തെ ക്ലബിലെത്തിച്ചിരിക്കുന്നത് എന്ന് ഇന്‍റര്‍ മയാമി ഉടമ യോര്‍ഗെ മാസ് വ്യക്തമാക്കി. വര്‍ഷം 60 മില്യണ്‍ ഡോളറായിരിക്കും മെസിയുടെ പ്രതിഫലം. കൂടുതല്‍ കരാര്‍ വ്യവസ്ഥകളുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. മെസിക്ക് ക്ലബില്‍ സഹഉടമസ്ഥാവകാശം ഉള്‍പ്പടെയുള്ള ഓപ്ഷനുണ്ട് എന്നാണ് ഇഎസ്‍പിഎന്നിന്‍റെ റിപ്പോര്‍ട്ട്.

കരിയറിലെ പുതിയ ചുവടുവെപ്പായി അമേരിക്കയിലെ ഇന്‍റര്‍ മയാമിയില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് ലിയോണല്‍ മെസി പറഞ്ഞു. ‘മികച്ച ഫുട്ബോള്‍ പദ്ധതി തയ്യാറാകുന്നതിനുള്ള സുവര്‍ണാവസരമാണിത്. എന്‍റെ പുതിയ വീടായ ഇവിടെ ക്ലബിന്‍റെ പുതിയ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കാനുള്ള വ്യഗ്രതയിലാണ് ഞാന്‍’ എന്നും മെസി കൂട്ടിച്ചേര്‍ത്തു. മുന്‍ ക്ലബായ ബാഴ്സയുടെയും സൗദി പ്രോ ലീഗില്‍ നിന്നുള്ള വമ്ബന്‍ ഓഫറും നിരസിച്ചാണ് മേജര്‍ സോക്കര്‍ ലീഗിലേക്ക് മെസി ചേക്കേറിയത്. പ്രഥമ ലീഗ് കപ്പില്‍ കളിച്ച്‌ ജൂലൈ 21ന് ലിയോണല്‍ മെസി ഇന്‍റര്‍ മയാമിക്കായി അരങ്ങേറും. ബാഴ്സയില്‍ സഹതാരങ്ങളായിരുന്ന സെര്‍ജിയോ ബുസ്‍കറ്റ്സും ജോര്‍ഡി ആല്‍ബയും മയാമിയില്‍ മെസിക്കൊപ്പം ഒരുമിക്കും.

സ്വാഗതം ചെയ്ത് ബെക്കാം: ‘പത്ത് വര്‍ഷം മുമ്ബ് മയാമിയില്‍ പുതിയ ക്ലബ് തുടങ്ങുമ്ബോള്‍, ലോകത്തെ മികച്ച താരങ്ങളെ എത്തിക്കുമെന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നു. ഇന്നാ സ്വപ്നം സഫലീകരിക്കപ്പെട്ടിരിക്കുന്നു. ലിയോയേ പോലെ പ്രതിഭാസമ്ബന്നനായ താരം ക്ലബിലെത്തിയതില്‍ സന്തോഷമുണ്ട്. നല്ല സുഹൃത്തും മഹാനായ മനുഷ്യനുമായ മെസിയെയും കുടുംബത്തേയും ഇന്‍റര്‍ മയാമിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഞങ്ങളുടെ ദൗത്യത്തിന്‍റെ അടുത്ത ഘട്ടം തുടങ്ങുകയായി. മെസി മൈതാനത്തിറങ്ങുന്നത് കാണാനായി അക്ഷമനായി കാത്തിരിക്കുകയാണ്’ എന്നും ടീം സഹ ഉടമ ഡേവിഡ് ബെക്കാം പ്രതികരിച്ചു. മെസി മേജര്‍ ലീഗ് സോക്കറിലേക്ക് വരുന്നതിന്‍റെ സന്തോഷം ടൂര്‍ണമെന്‍റ് സംഘാടകരും പങ്കുവെച്ചിട്ടുണ്ട്

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.