ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകയ്ക്കുള്ള 2023 ലെ കെ.ഗോവിന്ദൻ പുരസ്കാരം ചെറുകര റിനൈസൻസ് ലൈബ്രറിയിൽ വച്ച് നടന്ന കെ ഗോവിന്ദൻ അനുസ്മരണ ചടങ്ങിൽ മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പിടി സുഗതൻ മാഷ് അഞ്ച്ക്കുന്ന് പൊതുജന ഗ്രന്ഥാലയം സെകട്ടറി വി. ശാന്തയ്ക്ക് നൽകി. അനുസ്മരണ പരിപാടിയോട് അനുബന്ധിച്ച് നടന്ന “ചരിത്രം മാറ്റി എഴു തുബോൾ ” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ, പി.ടി. സുഗതൻ,അഡ്വ: എം.വേണുഗോപാൽ, വിജയൻ കുവണ, എം.രാമചന്ദ്രൻ, ടി.ജെ.ജോസ്, കെ.ടി സുകുമാരൻ, എന്നിവർ സംസാരിച്ച.സെകട്ടറി എം.ജെ. ഷിബി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് മംഗലശ്ശേരി മാധവൻ മാഷ് അദ്ധ്യക്ഷൻ വഹിച്ചു. കെ. പ്രേമരാജ് നന്ദി പറഞ്ഞു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







