മുട്ടിൽ:റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പാഠശാലയും അനുമോദന ചടങ്ങും കുട്ടമംഗലം ബദരിയ മദ്‌റസയിൽ നടന്നു. ടി എംബഷീർ ഫൈസി പ്രാർത്ഥന നിർവഹിച്ച യോഗത്തിൽ റെയിഞ്ച് പ്രസിഡണ്ട് മുജീബ് ഫൈസി കമ്പളക്കാട് അധ്യക്ഷനായി.മഹല്ല് ഖത്തീബ് അബൂത്വാഹിർ അമാനി ഉദ്ഘാടനം ചെയ്തു.സമസ്ത മുദരി ബ് ശരീഫ് ഫൈസി മോഡൽ ക്ലാസും ജനറൽടോക്കും നടത്തി. റെയ്ഞ്ച് മാനേജ് മെന്റ് അസോസിയേഷൻ സെക്രട്ടറി ഏരി മുസ്തഫ,മഹല്ല് പ്രസിഡണ്ട് കെ കെ മുഹമ്മദ് കുട്ടി, മുഹമ്മദലി അഹ്സനി അബ്ദുൽ ഹമീദ് ഫൈസി ,അസൈനാർ മൗലവി, എസ്.എസ് റാഫിമൗലവി തുടങ്ങിയവർ സംസാരിച്ചു.
ജംഇയ്യത്തുൽ മുഅല്ലിമീൻ വയനാട് ജില്ലാ ജനറൽ സെക്രട്ടറി സിപി ഹാരിസ് ബാഖവിയെ അനുമോദിക്കുകയുംറൈഞ്ച് പ്രസിഡണ്ട് മുജീബ് ഫൈസി ഉപഹാരം നൽകുകയും ചെയ്തു.ഹാരിസ് ബാഖവി മറുപടി പ്രസംഗംനടത്തി.നൗഷാദ് മൗലവി മുട്ടിൽ പി എ അസൈനാർ മൗലവി ഇടപ്പെട്ടി ,ബഷീർ ഫൈസിചെലഞ്ഞിച്ചാൽ,മുഹമ്മദലി മൗലവി പരിയാരം എന്നിവർ ദിറാസത്തുൽ ഔളാഅ്ചർച്ചക്ക് നേതൃത്വം നൽകി.
സെക്രട്ടറി അബൂബക്കർ മൗലവി സ്വാഗതവും സിദ്ദീഖ് മൗലവി നന്ദിയും പറഞ്ഞു

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







