മൃതസഞ്ജീവനി മറയാക്കി സംസ്ഥാനത്ത് അവയവദാന മാഫിയകള്‍ സജീവം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപക അവയവ കച്ചവടമെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സർക്കാർ ജീവനക്കാർക്ക് അനധികൃത ഇടപാടുകളിൽ പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു.
അവയവ കച്ചവടം തടയുന്നതിനുള്ള പ്രത്യേക നിയമ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. രണ്ട് വർഷത്തിനിടെ വ്യാപകമായി ഇടപാടുകൾ നടന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കിഡ്‌നി അടക്കമുള്ള അവയവങ്ങൾ നിയമ വിരുദ്ധമായി ഇടനിലക്കാർ വഴി വിൽക്കുന്നുണ്ട്. സർക്കാർ ജീവനക്കാർ ഇടനിലക്കാരാകുകയാണ്. ആളുകളെ കണ്ടെത്തിയാണ് അവയവ കച്ചവടം നടക്കുന്നത്. സർക്കാരിന്റെ വെബ്‌സൈറ്റുകളെ അട്ടിമറിച്ചുകൊണ്ടുള്ള പ്രവർത്തനമുണ്ട്. സർക്കാർ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് മാഫിയ പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, ഏതൊക്കെ മെഡിക്കൽ കോളജ് വഴിയാണ് ഇത് നടക്കുന്നതെന്ന് റിപ്പോർട്ടിലില്ല.
അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഐജി, സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. തൃശൂർ ക്രൈംബ്രാഞ്ച് എസ്പി സുദർശനായിരിക്കും ഇതിന്റെ അന്വേഷണ ചുമതല.

തോറ്റെങ്കിലും വാഗ്ദാനം പാലിച്ച് ബിജെപി സ്ഥാനാർത്ഥി

തെരഞ്ഞെടുപ്പിൽ വിജയം നേടാനായില്ലെങ്കിലും നൽകിയ വാഗ്ദാനം പാലിച്ച് വാളേരി പാലിയാണക്കുന്ന് ഉന്നതിയിലെ കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ച് എടവക വാളേരി 21-ാം വാർഡ് ബിജെപി സ്ഥാനാർത്ഥി ജോർജ് മാസ്റ്റർ മാതൃകയായി. ജലവിതരണ ഉദ്ഘാടനം ജോർജ് മാസ്റ്റർ

സൗജന്യ പരിശീലനം

മാനന്തവാടി അസാപ് സ്‌കില്‍ പാര്‍ക്കില്‍ പി.എം.കെ.വി.വൈ സ്‌കീമിന് കീഴിലെ വിവിധ കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നു. വെയര്‍ ഹൗസ് എക്‌സിക്യൂട്ടീവ്, സപ്ലൈ ചെയിന്‍ എക്‌സിക്യൂട്ടീവ്, എ.ഐ ആന്‍ഡ് എം.എല്‍ ജൂനിയര്‍ ടെലികോം ഡാറ്റാ അനലിസ്റ്റ്,

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്

ഉരുൾ ദുരന്തം: ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ച വീട് താക്കേൽ കൈമാറി

പടിഞ്ഞാറത്തറ : ചൂരൽമല മുണ്ടക്കെ ദുരന്തത്തിനിരയായവരിൽ നിന്ന് തെരെഞ്ഞെടക്കപ്പെട്ട കുടുംബത്തിന് വേണ്ടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്തുത കുടുംബത്തിന് കൈ

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമേളയില്‍ പങ്കെടുക്കാന്‍ 65 വിദ്യാര്‍ത്ഥികളെയും അഞ്ച് ജീവനക്കാരെയും കണ്ണൂരിലേക്കും തിരിച്ച് ജില്ലയിലേക്കും എത്തിക്കുന്നതിന് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള

കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയുടെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രോജക്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.