കൊവിഡ് വ്യാപനത്തിനിടെയും വില്‍പ്പനമേളയില്‍ വമ്ബന്‍ നേട്ടം കൊയ്ത് ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍. കഴിഞ്ഞ 4 ദിവസത്തെ ഉത്സവ സീസണ്‍ വില്‍പ്പനയില്‍ 26,000 കോടിയാണ് ആമസോണും ഫ്ലിപ്കാര്‍ട്ടും സ്വന്തമാക്കിയത്. ഇത്തവണ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നത് എന്ന് കമ്ബനികള്‍ പറയുന്നു. 20,000 കോടിയുടെ വില്‍പ്പനയാണ് 2019ല്‍ കമ്ബനികള്‍ നേടിയത്.
സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകല്‍, ടാബ്‌ലറ്റ്, ഇലക്‌ട്രിക് ഉപകരണങ്ങള്‍ എന്നിവയാണ് വില്‍പ്പന മേളയില്‍ ഏറ്റവുമധികം വിറ്റഴിയ്ക്കപ്പെട്ടത്. മൊബൈല്‍ ഫോണ്‍ വില്‍പ്പനയില്‍ ആമസോണില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായി. മുന്‍നിര ബ്രാന്‍ഡുകളെല്ലാം മികച്ച ഓഫറുകള്‍ ആമസോണില്‍ ലഭ്യമാക്കിയിരുന്നു. നാലുകൊടിയിലധികം ഉല്‍പ്പനങ്ങളാണ് ആമസോണ്‍ വില്‍പ്പനയ്ക്ക് ഒരുക്കിയത്.
ഫാഷന്‍, ഇലക്‌ട്രോണിക്സ്, ഹോം ഫര്‍ണിഷിങ് വിഭാഗത്തില്‍പ്പെട്ട ഉത്പന്നങ്ങള്‍ക്കായിരുനു ഫ്ലിപ്കാര്‍ട്ടില്‍ ആവശ്യക്കാരേറെ. ഓരോ സെക്കന്‍ഡിലും 110 ഓര്‍ഡര്‍ പെയ്മെന്റുകള്‍
ഫ്ലിപ്കാര്‍ട്ടിന് ലഭിച്ചു എന്നാണ് കണക്കുകള്‍. 40,000 ബ്രാന്‍ഡുകളില്‍നിന്നായി 1.6 കോടി ഉത്പന്നങ്ങള്‍ ഫാഷന്‍ വിഭാഗത്തില്‍ മാത്രം ഫ്ലിപ്കാര്‍ട്ട് വിറ്റഴിച്ചു.