ഈ വർഷം ഇതുവരെ ബിഗ് ടിക്കറ്റിലൂടെ 291 വിജയികൾ; 159 മില്യൺ ദിർഹം സമ്മാനം

സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി ബിഗ് ടിക്കറ്റ് 30 വർഷമായി ജി.സി.സിയിലെ ഏറ്റവും വലിയ നറുക്കെടുപ്പായി തുടരുന്നു. ക്യാഷ്, ഗോൾഡ്, ഡ്രീം കാർ എന്നിങ്ങനെ 159 മില്യൺ ദിർഹം മൂല്യമുള്ള സമ്മാനങ്ങൾ 291 വിജയികൾക്ക് ഈ വർഷം ഇതുവരെ ബിഗ് ടിക്കറ്റ് നൽകുകയും ചെയ്തു.

മാസംതോറും ക്യാഷ്, ഡ്രീം കാർ പ്രൈസുകൾ

എല്ലാ മാസവും മൂന്നാം തീയതി ഒരു ഭാഗ്യശാലിക്ക് ഗ്രാൻഡ് പ്രൈസ് നേടാം. കഴിഞ്ഞ ആറ് മാസങ്ങളായി ഏഴ് മൾട്ടി മില്യണയർമാർ സ്വന്തമാക്കിയത് 143 മില്യൺ ദിർഹം. ഇതോടൊപ്പം ഏഴ് പേർക്ക് ഡ്രീം കാറുകൾ സ്വന്തമായി. ഇതിൽ മസരാറ്റി, റേഞ്ച് റോവർ, ബി.എം.ഡബ്ല്യു തുടങ്ങിയ കാറുകളുമുണ്ട്.

ഈ വർഷം ഗ്രാൻഡ് പ്രൈസ് നേടിയവരിൽ മെയ് മാസത്തിലെ വിജയി പ്രദീപ് കുമാറുണ്ട്. 15 മില്യൺ ദിർഹമാണ് പ്രദീപ് സ്വന്തമാക്കിയത്. “ഞാൻ 1998ൽ ബിഗ് ടിക്കറ്റിലൂടെ ഒരു ലക്ഷം ദിർഹം നേടിയിരുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒന്നാണ് റാഫ്ൾ ഡ്രോകളിൽ വിജയിയാകുക എന്നത്. പക്ഷേ, കൂടുതൽ പേരും ബുദ്ധിശൂന്യമായ രീതിയിൽ പണം ചെലവാക്കും. വളരെ ചിന്തിച്ച് സ്മാർട്ടായ ഇൻവെസ്റ്റുമെന്റുകൾ നടത്തേണ്ടത് ആവശ്യമാണ്.”- പ്രദീപ് ഉപദേശിക്കുന്നു.

ഫെബ്രുവരിയിൽ ഗ്രാൻഡ് പ്രൈസ് നേടിയത് രഞ്ജിത് ജുമർ പാൽ ആയിരുന്നു. 23 മില്യൺ ദിർഹമാണ് അദ്ദേഹം നേടിയത്. കുടുംബത്തിന്റെ ക്ഷേമത്തിനൊപ്പം നിക്ഷേപമായും തുക ഉപയോഗിക്കാനാണ് രഞ്ജിത് തീരുമാനിച്ചത്.

ജൂലൈ മാസത്തിലെ വിജയി മുഹമ്മദ് അലി മൊയ്ദീൻ ആയിരുന്നു. “ആദ്യം ബിഗ് ടിക്കറ്റിൽ നിന്ന് ഫോൺകോൾ വന്നപ്പോൾ സുഹൃത്തുക്കൾ പറ്റിക്കാൻ വിളിക്കുന്നതാണെന്നാണ് കരുതിയത്. ഞാൻ വിജയിയായി എന്നത് എനിക്ക് വിശ്വസിക്കാനായില്ല. 20 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുത്തത്. സമ്മാനം കിട്ടിയ തുക അവർക്ക് ഇടയിൽ പകുത്തെടുക്കാനാണ് തീരുമാനം.” മൊയ്ദീൻ പറയുന്നു.

വീക്കിലി ക്യാഷ്, ഗോൾഡ് പ്രൈസ് വിജയികൾ

ഏതാണ്ട് 200 വീക്കിലി വിജയികൾ സ്വന്തമാക്കിയത് 8,250,000 ദിർഹമാണ്. ഗോൾഡ് പ്രൈസ് വിജയികൾ ഓരോരുത്തരും ഒരു കിലോഗ്രാം സ്വർണം സ്വന്തമാക്കി. ഇത് 1,149,000 മില്യൺ ദിർഹത്തിന്റെ മൂല്യം വരും. 1992-ലാണ് ബിഗ് ടിക്കറ്റ് ആരംഭിച്ചത്. ഒരു മില്യൺ ദിർഹമായിരുന്നു സമ്മാനത്തുക. ഇപ്പോഴത് 35 മില്യൺ ദിർഹമായി.

എല്ലാവർക്കും തുല്യ അവസരം

ജൂലൈ മാസം 15 മില്യൺ ദിർഹം നേടാനാകും. ഓഗസ്റ്റ് മൂന്നിനാണ് നറുക്കെടുപ്പ്. ഭാഗ്യശാലികളായ 10 പേർക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാം. രണ്ടാം സമ്മാനം ഒരു ലക്ഷം ദിർഹമാണ്. മൂന്നാം സമ്മാനം 90,000 ദിർഹം. നാലാം സമ്മാനം 80,000 ദിർഹം. അഞ്ചാം സമ്മാനം 70,000 ദിർഹം. ആറാം സമ്മാനം 60,000 ദിർഹം. ഏഴാം സമ്മാനം 50,000 ദിർഹം. എട്ടാം സമ്മാനം 40,000 ദിർഹം. ഒൻപതാം സമ്മാനം 30,000 ദിർഹം. പത്താം സമ്മാനം 20,000 ദിർഹം.

വീക്കിലി നറുക്കെടുപ്പിലേക്ക് ബിഗ് ടിക്കറ്റെടുക്കുന്ന എല്ലാവർക്കും ഓട്ടോമാറ്റിക് എൻട്രി ലഭിക്കും. ആഴ്ച്ചതോറും ഒരു ലക്ഷം ദിർഹം വീതം നേടാനുമാകും. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾക്കൊപ്പം ഡ്രീം കാർ ടിക്കറ്റുകളും നേടാം. ഓഗസ്റ്റ് മൂന്നിന് ജീപ് റാംഗ്ലർ ആണ് നേടാനാകുക. ഒരു ഡ്രീം കാർ ടിക്കറ്റിന് 150 ദിർഹം മാത്രം മുടക്കിയാൽ മതി. രണ്ടു ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും.

ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ ഓൺലൈനായി ടിക്കറ്റെടുക്കാം. അല്ലെങ്കിൽ അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്ന് ടിക്കറ്റുകൾ വാങ്ങാം. മറ്റു മാർഗങ്ങളിലൂടെ ടിക്കറ്റെടുക്കുന്നവർ ടിക്കറ്റ് വ്യാജമല്ലെന്ന് ഉറപ്പാക്കണം.

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ

രക്തസമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, ഈ മാർഗനിർദേശങ്ങള്‍ അറിഞ്ഞിരിക്കാം…

ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും

നിങ്ങളറിയാതെ നിങ്ങളെ രോഗികളാക്കുന്ന ഭക്ഷണങ്ങള്‍; മരണം പോലും സംഭവിച്ചേക്കാം

ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ആളുകള്‍ മരിച്ച സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം സാല്‍മൊണല്ല ആണ് പ്രധാന വില്ലന്‍. ലോകത്തുള്ള 80.3 ശതമാനം ഭക്ഷ്യ വിഷബാധയും ഈ ബാക്ടീരിയ മൂലമാണ് സംഭവിക്കുന്നത്.

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ

ലക്ചറർ നിയമനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ലക്ചറര്‍ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് ബി ടെക്ക്/ ബിഇ ആണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 21ന്

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.