ആസ്തി 1,413 കോടി; ഡി.കെ. ശിവകുമാർ രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎൽഎയെന്ന് റിപ്പോർട്ട്

ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രിയും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ ഡി.കെ. ശിവകുമാര്‍ രാജ്യത്തെ ഏറ്റവും സമ്പന്നനായ എം.എല്‍.എ. ശിവകുമാറിന് 1,413 കോടി രൂപയുടെ ആസ്തിയുള്ളതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 1,700 രൂപ മാത്രം വരുമാനമുള്ള പശ്ചിമബംഗാളില്‍ നിന്നുള്ള ബി.ജെ.പി. എം.എല്‍.എയാണ് ഏറ്റവും ദരിദ്രനായ എംഎൽഎയെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍), നാഷണല്‍ ഇലക്ഷന്‍ വാച്ച് (എന്‍ഇഡബ്ല്യു) എന്നീ സംഘടനകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

കര്‍ണാടകയിലെ സ്വതന്ത്ര എം.എല്‍.എയും വ്യവസായിയുമായ കെ.എച്ച്. പുട്ടസ്വാമി ഗൗഡയാണ് രണ്ടാം സ്ഥാനത്ത്. 1267 കോടിയാണ് ഗൗഡയുടെ ആസ്തി. 1156 കോടി ആസ്തിയുള്ള കോണ്‍ഗ്രസ് എം.എല്‍.എ. പ്രിയ കൃഷ്ണയാണ് മൂന്നാം സ്ഥാനത്ത്.

ഏറ്റവും സമ്പന്നരായ 20 എം.എല്‍.എമാരില്‍ 12 പേരും കര്‍ണാടകയില്‍ നിന്നുള്ളവരാണ്. കര്‍ണാടക എം.എല്‍.എമാരില്‍ 14 ശതമാനത്തിനും 100 കോടിയിലധികം ആസ്തിയുണ്ടെന്നാണ് കണക്ക്. എം.എല്‍.എമാരുടെ ശരാശരി ആസ്തി 64.3 കോടിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

താന്‍ അതിസമ്പന്നനുമല്ല ദരിദ്രനുമല്ലെന്നായിരുന്നു റിപ്പോര്‍ട്ടിനോട് ഡി.കെ.ശിവകുമാറിന്റെ പ്രതികരണം. ദീര്‍ഘനാളത്തെ എന്റെ സമ്പാദ്യമാണത്. അത് എന്റെ വ്യക്തിഗത സമ്പാദ്യമാണ്. അത് അങ്ങനെ തന്നെ സൂക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതും. ഞാന്‍ അതിസമ്പന്നനല്ല എന്നാല്‍ ദരിദ്രനുമല്ല, ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി.

ഡി.കെ.ശിവകുമാര്‍ ഒരു വ്യവസായിയാണെന്നും അതിലെന്താണ് തെറ്റെന്നും ഖനന കോഴ കേസില്‍ ആരോപിതരായ ബി.ജെ.പി. എം.എല്‍.എമാരുടെ ആസ്തി നോക്കൂ എന്നും കോണ്‍ഗ്രസ് എം.എല്‍.എ. റിസ്വാന്‍ അര്‍ഷാദ് പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എമാരെ കടന്നാക്രമിച്ച ബി.ജെ.പി, കോണ്‍ഗ്രസ് ധനികരെയാണ് സ്‌നേഹിക്കുന്നതെന്നും ഖനന കോഴ കേസില്‍ ആരോപണം നേരിട്ട ബി.ജെ.പി. എം.എല്‍.എമാര്‍ക്ക് നീതി ലഭിച്ചു എന്നും അഭിപ്രായപ്പെട്ടു

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.