ദുബായില്‍ നിന്ന് 10 കിലോ തക്കാളി അമ്മയ്ക്ക് സമ്മാനമായി കൊണ്ടുവന്ന് മകള്‍

രാജ്യത്ത് തക്കാളി വില കുത്തനെ കൂടിയതോടെ ദുബായില്‍ താമസിക്കുന്ന മകള്‍ അമ്മയ്ക്ക് സമ്മാനമായി വാങ്ങിയത് 10 കിലോ തക്കാളി. ദുബായില്‍ താമസക്കാരിയായ മകള്‍ നാട്ടിലേയ്ക്ക് അവധിക്കാലം ആഘോഷിക്കാന്‍ വന്നപ്പോഴാണ് അമ്മയ്ക്ക് 10 കിലോ തക്കാളി വാങ്ങിയത്. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്താണ് വാങ്ങേണ്ടതെന്ന് യുഎഇയില്‍ നിന്ന് മകള്‍ അമ്മയോട് ചോദിച്ചപ്പോഴാണ് തനിക്ക് സമ്മാനമായി 10 കിലോ തക്കാളി കൊണ്ടുവന്നാല്‍ മതിയെന്നാണ് ഈ അമ്മ ആവശ്യപ്പെട്ടത്. രേവാസ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ‘വേനലവധിക്കാലം ആഘോഷിക്കാന്‍ എന്റെ സഹോദരി ഇന്ത്യയിലേയ്ക്ക് പോകുകയാണ്. നാട്ടിലേക്ക് പോകുന്നതിന് മുമ്പ് എന്താണ് വാങ്ങേണ്ടത് എന്ന് അവള്‍ അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞത് 10 കിലോ തക്കാളി കൊണ്ടുവന്നാല്‍ മതിയെന്നാണ്. അമ്മയുടെ നിര്‍ദ്ദേശപ്രകാരം അവള്‍ 10 കിലോ തക്കാളി സ്യൂട്ട്കേസിലാക്കി അയച്ചിരിക്കുകയാണ്’- എന്നാണ് ട്വീറ്റില്‍ പറയുന്നത്.

നിരവധി പേരാണ് ഈ ട്വീറ്റ് ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. തക്കാളി ചീത്തിയായി പോകില്ലേ എന്നാണ് പലരും ചോദിക്കുന്നത്. അതേസമയം അടുത്തിടെ ഒരു യുവതിക്ക് തന്‍റെ ജന്മദിനത്തില്‍ സഹോദരന്‍ സമ്മാനിച്ചതും തക്കാളിയാണ്. മഹാരാഷ്ട്ര കല്യാണ്‍ നിവാസിയായ സോണാല്‍ ബോര്‍സെ എന്ന യുവതിക്കാണ് തന്‍റെ പിറന്നാളിന് തക്കാളി സമ്മാനമായി ലഭിച്ചത്. സോണാലിന്‍റെ സഹോദരനായ ഗൗതം വാഘും ബന്ധുക്കളുമാണ് പിറന്നാള്‍ സമ്മാനമായി നാല് കിലോ തക്കാളി നല്‍കിയത്. സോണാല്‍ കേക്ക് മുറിച്ചതും ഈ പ്രത്യേക സമ്മാനത്തിനു സമീപത്തു നിന്നായിരുന്നു. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.