വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം: കെ.സി.വൈ.എം മാനന്തവാടി രൂപത

ഇന്ധന വിലവര്‍ധനവും അതോടൊപ്പം തന്നെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പച്ചക്കറി വില വർദ്ധനവും മലയാളികളുടെ ജീവിതത്തെ താളംതെറ്റിക്കുകയാണ്. പച്ചക്കറി വിപണിയിൽ വിലക്കയറ്റം അതിരൂക്ഷമാണ്. നാടന്‍ വിഭവങ്ങളുടെ വരവും വിപണിയിലെ സര്‍ക്കാര്‍ ഇടപെടലും നാമമാത്രമായതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികള്‍ വന്‍ വിലയ്ക്ക് വില്‍ക്കേണ്ടെ ഗതികേടിലാണ് വ്യാപാരികള്‍. ഇത് വില്‍പനയെ ഗണ്യമായി തളര്‍ത്തുകയാണ്. ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, തക്കാളി തുടങ്ങിയവക്കാണ് വലിയ തോതില്‍ വില ഉയര്‍ന്നത്. കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന, സാധാരണക്കാരുടെ കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന വിലക്കയറ്റത്തിന് അറുതി വരുത്താൻ ഭരണ ഉദ്യോഗസ്ഥ വർഗത്തിന് സാധിക്കുന്നില്ല.

സംസ്ഥാനത്തെ മൊത്ത വിതരണ കേന്ദ്രങ്ങളില്‍ കൂടുതൽ പച്ചക്കറികള്‍ എത്തുന്നത് തമിഴ്നാട്ടില്‍നിന്നും കർണാടകയില്‍നിന്നുമാണ്. എന്നാല്‍, നിലവിൽ ആവശ്യത്തിന് ആനുപാതികമായ വിഭവങ്ങള്‍ വിപണിയില്‍ എത്തുന്നില്ല എന്നതാണ് യഥാർത്ഥ്യം.വില കയറ്റം നിയന്ത്രിക്കുന്നത്തിന് ആവശ്യമായ നടപടികൾ കാലതാമസമേതുമില്ലാതെ നടപ്പിലാക്കി ജനജീവിതത്തെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് സർക്കാർ അടിയന്തിരമായി ഇടപെടമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപതാ പ്രസിഡൻ്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

വേനല്‍ മഴയില്‍ പ്രാദേശിക കൃഷി വ്യാപകമായി നശിച്ചിരുന്നു. ഇതും വിപണിയെ തളര്‍ത്താനും വിലവര്‍ധനവിനും കാരണമായി. പൊള്ളുന്ന വിലക്കയറ്റത്തിൽ മലയാളി അന്തിച്ചു നിൽക്കുകയാണ്. ഒരു രൂപയുടെ അധികഭാരം പോലും താങ്ങാനാവാത്ത അതിസാധാരണക്കാരുടെ ജീവിതത്തെ വിലക്കയറ്റം സാരമായി ബാധിക്കുന്നു. ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ഈ പ്രശ്നത്തെ ഗവൺമെന്റ് നല്കേണ്ടതായ പ്രാധാന്യത്തോടെ വീക്ഷിക്കുകയോ ആവശ്യമായ നടപടികൾ സ്വികരിച്ച് വിലക്കയറ്റത്തെ ഇല്ലായ്മ ചെയ്യാനും നിയന്ത്രിക്കാനും വേണ്ടതായ നടപടികൾ സ്വീകരിക്കാത്തതും തികച്ചും ഗവൺമെന്റിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയേയുമാണ് തുറന്ന് കാട്ടുന്നത്, ഇത് തീർത്തും പ്രതിഷേധർഹമാണ്.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.