ഓണാഘോഷം; എക്സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കും

ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സെസസ് വകുപ്പ് ജില്ലയില്‍ പരിശോധന ശക്തമാക്കും. പോലീസ്, ഫോറസ്റ്റ്, റവന്യൂ, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചേര്‍ന്നുളള സംയുക്ത പരിശോധനയുമുണ്ടാകും. വാഹന പരിശോധന, ചെക്ക്പോസ്റ്റ് പരിശോധന, റോഡ് പട്രോളിംഗ് തുടങ്ങിയവ ശക്തമാക്കും. വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കളളക്കടത്തും വിപണനവും സംഭരണവും തടയുന്നതിന് എക്‌സൈസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഡ്രൈവും തുടങ്ങും. ഇതിന്റെ ഭാഗമായി ജില്ലാ എക്സൈസ് ഡിവിഷന്‍ കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പാദനം, വില്‍പ്പന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമിലെ 04936 288215 എന്ന നമ്പറിലും, പൊതുജനത്തിന് ടോള്‍ഫ്രീ നമ്പറായ 18004252848 ലേക്കോ അറിയിക്കാം. എക്‌സൈസ് റെയ്ഞ്ച്, സര്‍ക്കിള്‍ ഓഫീസ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍ കല്‍പ്പറ്റ – 04936 208230, 202219, മാനന്തവാടി – 04935 244923, 240012 , ബത്തേരി – 04936 227227, 248190, എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ്, മീനങ്ങാടി -04936 246180.

ടെന്‍ഡര്‍ ക്ഷണിച്ചു.

സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വടക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍- 04936 206616, 828199963. Facebook

സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസ്

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസ് സൗജന്യ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 12 ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18 -50 നുമിടയില്‍

മാനേജ്മെന്റ് ട്രെയിനി എഴുത്ത് പരീക്ഷ എട്ടിന്

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയിനി നിയമനത്തിന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയില്‍ നിന്ന് അപേക്ഷിച്ചവര്‍ക്ക് ഫെബ്രുവരി എട്ടിന് രാവിലെ 11 മുതല്‍ സുല്‍ത്താന്‍ ബത്തേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എഴുത്ത് പരീക്ഷ

യുവജന കമ്മീഷന്‍ നാഷണല്‍ യൂത്ത് സെമിനാറിലേക്ക് അപേക്ഷിക്കാം

സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് വെല്‍ബിങ് ആന്‍ഡ് ലൈഫ്സ്‌റ്റൈല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍സ് എമേര്‍ജിങ് ട്രെന്‍ഡ്സ്, പ്രോസ്‌പെക്ടസ് ആന്‍ഡ് ചലഞ്ചേസ് എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 18 നും 40 നുമിടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക്

ജിഎച്ച്എസ്എസ് മൂലങ്കാവ് കാട്ടുതീ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.

വയനാട് വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി റെയ്ഞ്ചും മൂലങ്കാവ് ഗവ : ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി. കേഡറ്റുകളും സംയുക്തമായി കല്ലൂർ മുതൽ മുത്തങ്ങ വരെ കാട്ടുതീ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. വയനാട്

സമസ്ത 100-ാം വാർഷികം;സെൻ്റിനറി മുഅല്ലിം മൻസിൽ സമർപ്പിച്ചു.

കൽപ്പറ്റ സമസ്ത 100-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നിർമിച്ച് നൽകുന്ന 100 വീടുകളിൽ ജില്ലയിൽ അനുവദിച്ച വീട് മുഅല്ലിമിന് സമർപ്പിച്ചു. പടിഞ്ഞാറത്തറ റെയ്ഞ്ചിലെ തെങ്ങും മുണ്ടയിലാണ് 10 ലക്ഷം രൂപ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.