രാജ്യത്ത് പാചക വാതകത്തിന്റെ വിലയില്‍ മൂന്ന് വര്‍ഷം കൊണ്ട് ഇരട്ടിയോളമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് 2020-ല്‍ 581 രൂപയുണ്ടായിരുന്ന പാചക വാതക സിലിണ്ടറിന് ഇന്ന് 1100 രൂപയിലധികമാണ് വില. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാചകവാതക വില മുഖ്യ പ്രചാരണായുധമാക്കാനിരിക്കുകയാണ് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും. പാവപ്പെട്ടവര്‍ക്ക് 500 രൂപയ്ക്കുള്ളില്‍ പാചക വാതകം വിതരണം ചെയ്യുമെന്നാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനം. രാജസ്ഥാനില്‍ ഇതിനോടകം ഗഹ്‌ലോത്ത് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്

നല്ലൂര്നാട് കാന്സര് കെയര് സെന്ററില് അഡ്വാന്സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്, മാമോഗ്രഫി സംവിധാനം
ജില്ലയില് കാന്സര് ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന് നല്ലൂര്നാട് കാന്സര് സെന്ററില് മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്ബുദം, സ്തന സംബന്ധമായ രോഗങ്ങള് എന്നിവ കണ്ടെത്താനുള്ള എക്സ്-റേ പരിശോധനയാണ് നല്ലൂര്നാട് സെന്ററില് ആരംഭിക്കുന്നത്. എക്സ്റേ ചിത്രങ്ങളിലൂടെ