ദാസനക്കര കൂടൽ കടവ് ചെക്ക്ഡാമിന് സമീപം മീൻ പിടിക്കുന്നതിനിടെ പുഴയിലകപ്പെട്ട യുവാവ് മുങ്ങി മരിച്ചു. പനമരം സ്വദേശി നാസർ എന്നയാളാണ് മരിച്ചത് മാനന്തവാടി അഗ്നി സംരക്ഷാ സേനാംഗങ്ങളും, നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. മാനന്തവാടി പോലീസ് സ്ഥലത്തെത്തി .തുടർ നടപടികൾക്ക് ശേഷം മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ