മാനന്തവാടി: രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം അയോഗ്യനാക്കിയ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് മാനന്തവാടി ടൗണില്‍ പ്രകടനവും, യോഗവും നടത്തി. എ.ഐ.സി.സി.മെമ്പര്‍ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. എ.എം. നിശാന്ത് അധ്യക്ഷത വഹിച്ചു. അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ്, എം.ജി.ബിജു, പി.വി.ജോര്‍ജ്ജ്, ചിന്നമ്മ ജോസ്, ജേക്കബ് സെബാസ്റ്റ്യന്‍, അസീസ് വാളാട്, സി.കെ.രത്നവല്ലി, ഗിരിജ മോഹന്‍ ദാസ്, ലേഖ രാജീവന്, മീനാക്ഷി രാമന് തുടങ്ങിയവര്‍ സംസാരിച്ചു. സണ്ണി ചാലില്‍,മുജീബ് കോടിയേടന്, സി.എച്ച്.സുഹൈര്‍, ബാബു പുളിക്കല്‍, ഷിബു കാടന്‍കൊല്ലി, ടിജി ജോണ്സണ്, ഷീജ മോബി തുടങ്ങിയവര്‍ നേതൃത്വം നല്കി.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.