വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കും -മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന ശുചിമുറി പദ്ധതിയില്‍ പൂക്കോട് തടാകം, കാരാപ്പുഴ അണക്കെട്ട് എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച ശുചിമുറി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശികള്‍ അടക്കമുള്ള വിനോദസഞ്ചാരികള്‍ക്ക് ആധുനിക സൗകര്യങ്ങളുള്ള ശുചിമുറികള്‍ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് വിനോദ കേന്ദ്രങ്ങളില്‍ ആധുനിക ശുചിമുറികള്‍ നിര്‍മ്മിക്കുന്നത്. ശുചിമുറി ബ്ലോക്കുകളുടെ പരിപാലനം ഉറപ്പുവരുത്തും.
ഓരോ കേന്ദ്രത്തിലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ഒന്‍പത് ശുചിമുറികള്‍, ബേബി കെയര്‍ റൂം, നാല് ഷവര്‍ റൂം എന്നിവയടങ്ങിയതാണ് ശൗചാലയ സമുച്ചയങ്ങള്‍. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. ഓരോയിടത്തും 161 ചതുരശ്ര മീറ്ററിലാണ് ശുചിമുറി സംവിധാനം. പൂക്കോട് തടാകത്തില്‍ 1.84 കോടി രൂപ ചെലവഴിച്ചും കാരാപ്പുഴയില്‍ 1.44 കോടി രൂപ ചെലവഴിച്ചുമാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

ചടങ്ങില്‍ ടി. സിദ്ദീഖ് എം.എല്‍.എ ഓണ്‍ലൈനായി ആശംസ അറിയിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷത വഹിച്ചു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു മുഖ്യാതിഥിയായി. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു എന്നിവര്‍ ചേര്‍ന്ന് ഫലകം അനാച്ഛാദനം ചെയ്തു. ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി. സലീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ കിറ്റ്‌കോ ലിമിറ്റഡ് കമ്പനി പ്രതിനിധികളെ ആദരിച്ചു.
വൈത്തിരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതി ദാസ്, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.ജി. സജീവ്, ഫിഷറീസ് വകുപ്പ് അസി. ഡയറക്ടര്‍ ആഷിഖ് ബാബു, ജലവിഭവ വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വി. സന്ദീപ്, ഡി.ടി.പി.സി മാനേജര്‍ പി.പി പ്രവീണ്‍, പൂക്കാട് തടാകം മാനേജര്‍ രതീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

എല്ലാവരുടെയും ഫോണിലുണ്ട് ബാറ്ററി പെട്ടെന്ന് തീര്‍ക്കുന്ന ചില ജനപ്രിയ ആപ്പുകള്‍

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ് ഫോണിന്റെ ബാറ്ററി ലൈഫ് പെട്ടെന്ന് തീര്‍ന്നുപോകുന്നത്. കുറച്ചധികം സമയം ഫോണ്‍ ഉപയോഗിക്കുമ്പോഴോ,യാത്ര ചെയ്യുന്നതിനിടയിലോ ഒക്കെ ഫോണിന്റെ ചാര്‍ജ്ജ് തീര്‍ന്നുപോകാറുണ്ട്. യുകെയിലെ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് കമ്പനിയായ

ലഘുസമ്പാദ്യ പദ്ധതികളുടെ പുതിയ പലിശ നിരക്കുകൾ ഇങ്ങനെ; പിപിഎഫ്, സുകന്യ സമൃദ്ധി നിക്ഷേപകർക്ക് അറിയാൻ

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്താതെ കേന്ദ്ര സർക്കാർ. 2025-26 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിലേക്കുള്ള (2026 ജനുവരി 1 മുതൽ മാർച്ച് 31 വരെ) പലിശ നിരക്കുകളാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്. ഒക്ടോബർ-ഡിസംബർ

രക്തദാന സന്ദേശവുമായി പനമരം എസ്.പി.സി; ‘ജീവനം’ പദ്ധതിക്ക് തുടക്കമായി

പനമരം: രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് ‘ജീവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.പി.സി ത്രിദിന ക്യാമ്പ് ‘എഗലൈറ്റിന്റെ’ ഭാഗമായുള്ള ‘വൺ സ്കൂൾ

സംസ്ഥാനത്ത് 2365 കോടി വകയിരുത്തി കേര പദ്ധതി നടപ്പാക്കും: മന്ത്രി പി. പ്രസാദ്

കാലാവസ്ഥാനുസൃതവും സുസ്ഥിരവുമയ കൃഷി പ്രോത്സാഹിപ്പിച്ച് കർഷകർക്ക് മികച്ച വിപണി, ന്യായമായ വില ഉറപ്പാക്കാൻ സർക്കാർ 2365 കോടി രൂപ വകയിരുത്തി കേര പദ്ധതി നടപ്പാക്കുമെന്ന് കാർഷിക വികസന–കർഷക ക്ഷേമ മന്ത്രി പി. പ്രസാദ്. അമ്പലവയൽ

കാക്കവയൽ സുധിക്കവലയിൽ വാഹനാപകടം

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്‌റ്റിലും മറ്റൊരു വാഹനത്തിലും ഇടിച്ചാണ് അപകടം. കോഴിക്കോട് സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല Facebook Twitter WhatsApp

പുൽപ്പള്ളിയിൽ ഗതാഗത നിയന്ത്രണം

പുൽപ്പള്ളി സീത ലവകുശ ക്ഷേത്ര ഉത്സവം താലപ്പൊലി ഘോഷയാത്രയുമായി ബന്ധപ്പെട്ട് പുൽപ്പള്ളി ടൗണിൽ നാളെ വൈകീട്ട് 4 മണി മുതൽ 5 മണി വരെ ഗതാഗത നിയന്ത്രണം. ബത്തേരി ഭാഗത്തുനിന്നും പുൽപ്പള്ളി ഭാഗത്തേക്ക് വരുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.