സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയിലെ വേങ്ങൂരില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പുതുതായി ആരംഭിച്ച ലാബിന്റെ ഉദ്ഘാടനം നഗരസഭ ചെയര്മാന് ടി.കെ രമേശ് നിര്‍വഹിച്ചു. യോഗത്തില്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാമില ജുനൈസ് അധ്യക്ഷത വഹിച്ചു. രാവിലെ 9 മുതല്‍ വൈകീട്ട് മൂന്നുവരെ ലാബിന്റെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് ലഭിക്കും. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ലാബിന്റെ സേവനം ലഭ്യമാകും. 64 ഇനം ടെസ്റ്റുകളാണ് നിലവില്‍ ലാബില്‍ സജ്ജീകരിച്ചിരിക്കുന്നത്. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. റഷീദ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എസ് ലിഷ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടോം ജോസ്, ഡിവിഷന് കൗണ്‍സിലര്‍ ഷീബ ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.