‘ചെകുത്താനെ’ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി; നടന്‍ ബാലയ്‍ക്കെതിരെ കേസ്..

ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യാറുള്ള യുട്യൂബര്‍ അജു അലക്‌സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലക്കെതിരെ പൊലീസ് കേസ്.

അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാന്‍. സംഭവത്തില്‍ ബാലക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പരാതിയെ തുടർന്ന് തൃക്കാക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. വീടിന് അകത്ത് അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറു മണിക്കായിരുന്നു സംഭവം.

അതേസമയം ബാലയെക്കുറിച്ചും മറ്റ് നിരവധി പേരെയും ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതില്‍ പ്രതിഷേധിക്കാനാണ് ഫ്‌ളാറ്റിലെത്തിയതെന്ന് ബാല സംഭവം വിശദീകരിച്ച് രംഗത്തെത്തി.

അജു അലക്‌സ് വീഡിയോകളില്‍ ഉപയോഗിക്കുന്ന മോശം ഭാഷയ്‌ക്കെതിരായ തന്റെ പ്രതികരണമാണ് ഇതെന്നാണ് ബാല പറയുന്നത്. അജുവിന്റെ മുറിയില്‍ എത്തിയ തന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തതെന്ന് ബാല പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ ആറാട്ട് അണ്ണന്‍ എന്നു വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാലയും മൂന്നു പേരും ഫ്‌ളാറ്റില്‍ എത്തിയതെന്ന് അജു അലക്‌സ് പറയുന്നു. സംഭവത്തില്‍ ബാലയെ കണ്ട് മൊഴി രേഖപ്പെടുത്തും.

ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; വയനാട് സ്വദേശി അറസ്റ്റിൽ

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ 6.4 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വയനാട് സ്വദേശി അബ്ദുൾ സമദിനെ (26) അറസ്റ്റ് ചെയ്തു. ബാങ്കോക്കിൽ നിന്ന് ഭക്ഷ്യവസ്തുക്കളുടെ

ടെൻഡർ ക്ഷണിച്ചു.

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിൽ ഫിഷറീസ് വകുപ്പിന്റെ ബയോഫ്ലോക്ക് ഫിഷ് ഫാമിംങ്ങ് നടത്തുന്നതിന് ഏഴ് ബയോഫ്ലോക്ക് ടാങ്കുകൾ നിർമിക്കാൻ താത്പ്പര്യവും പ്രവർത്തി പരിചയുമുള്ള സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 19 വൈകിട്ട്

തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ നവംബറില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്) കോഴ്സുകളിലാണ്

കറവപശു വളർത്തൽ പരിശീലനം

സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 14, 15 തിയ്യതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കറവപശു വളർത്തലിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ നവംബർ പത്തിനകം 04936 297084

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേരില്ലേ?, എന്നാല്‍ ഇപ്പോള്‍ ചേര്‍ക്കാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം. നാളെയും മറ്റന്നാളും പേര് ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കി. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകുമെന്നാണ്

‘മെസ്സി എന്നേക്കാൾ മികച്ച താരമാണോ?, അതിനോട് ഞാൻ യോജിക്കുന്നില്ല’: ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബോളിലെ ഏക്കാലത്തെയും മികച്ച താരം ആരെന്നുള്ള ചോദ്യത്തിൽ പ്രതികരണവുമായി പോർച്ചു​ഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുട്ബോളിലെ ഇതിഹാസങ്ങളിൽ താൻ മെസ്സിക്ക് പിന്നിലാണെന്ന വാദങ്ങളെ റൊണാൾഡോ തള്ളിക്കളഞ്ഞു. ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർ​ഗന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.