പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നുണ്ടോ? ഓഗസ്റ്റ് 5 മുതൽ മാറ്റങ്ങളുണ്ട്; നിർബന്ധമായും അറിഞ്ഞിരിക്കേണ്ടവ

പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഇനി ഡിജിലോക്കർ ഇൻസ്ററാൾ ചെയ്യണം. ഓഗസ്റ്റ് 5 മുതൽ, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഡിജിലോക്കറിൽ ആവശ്യമായ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. അതായത് www.passportindia.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും, പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും ഡിജിലോക്കറിൽ ആവശ്യമായ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്

ഇത് മൊത്തത്തിലുള്ള പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നതിന് സഹായകരമാകുമെന്നും, അപേക്ഷകർ രേഖകൾ ഡിജിലോക്കർ വഴി അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ യഥാർത്ഥ രേഖകൾ ഇനി കൊണ്ടുപോകേണ്ടതില്ലെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

റീജിയണൽ പാസ്‌പോർട്ട് ഓഫീസുകൾക്ക് ഓരോ വർഷവും നൂറുകണക്കിന് പാസ്‌പോർട്ട് അപേക്ഷകൾ പ്രോസസ്സിംഗിനായി ലഭിക്കുന്നുണ്ട്. നേരത്തെ ഓഫീസുകൾ മുഖേനയുള്ള ഡോക്യുമെന്റ് വെരിഫിക്കേഷനിൽ ജനനത്തീയതിയിലും വ്യക്തിഗത വിശദാംശങ്ങളിലുമുൾപ്പെടെ പിശകുകൾ ഉയർന്നുവന്നിരുന്നു.

ഓൺലൈൻ അപേക്ഷാ സമർപ്പിക്കുന്നതിന് ഡിജിലോക്കർ വഴി ആധാർ രേഖകൾ സ്വീകരിക്കുന്നതും മന്ത്രാലയം നീട്ടിയിട്ടുണ്ട്. കൂടാതെ അപേക്ഷകർക്ക് ഇന്ത്യയിലെ താമസക്കാരാണ് എന്നതിനുള്ള തെളിവായി സ്വീകാര്യമായ രേഖകളുടെ ഒരു ലിസ്റ്റും സർക്കാർ നൽകിയിട്ടുണ്ട്. ആധാർ കാർഡ്, നിലവിലെ റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇലക്‌ട്രിസിറ്റി ബിൽ, ആദായനികുതി രേഖകൾ എന്നിവ ഇന്ത്യയിലെ താമസക്കാരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖയായി നൽകാവുന്നതാണ്.

വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റുകൾ, പാൻ കാർഡുകൾ, ആധാർ കാർഡുകൾ, പാസ്‌പോർട്ടുകൾ, വോട്ടർ ഐഡികൾ തുടങ്ങിയ നിർണായകവും ഔദ്യോഗികവുമായ രേഖകൾ സംരക്ഷിക്കാൻ നിങ്ങൾക്ക് ഡിജിലോക്കർ ഉപയോഗിക്കാവുന്നതാണ്. പ്ലേ സ്റ്റോറിൽ നിന്നോ, ddigilocker.gov.in എന്ന ആപ്പ് വഴിയോ നിങ്ങൾക്ക് ഡിജി ലോക്കർ ആക്‌സസ് ചെയ്യാം.

സ്ഥാനാർത്ഥികൾ ചെലവ് കണക്ക് നൽകണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത ഫോറത്തിൽ ജനുവരി 10 നകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ

സ്വീപ്പര്‍ നിയമനം

സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ മീനങ്ങാടി ഓഫീസിൽ പാര്‍ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എട്ടാം ക്ലാസ് യോഗ്യതയുള്ള 30നും 60നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജനുവരി 3 വൈകുന്നേരം

ജനറൽ ഫിറ്റ്നസ് ട്രെയിനർ അഭിമുഖം നാളെ

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ നിയമനം നടത്തുന്നു. പ്ലസ് ടു/ ജിം മേഖലയിൽ കുറഞ്ഞത്‌ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, വരുമാന

സൗജന്യ ഡ്രൈവിങ് പരിശീലന പദ്ധതിയുമായി ജനമൈത്രി പോലീസ്

പിന്നാക്ക വിഭാഗത്തിലെ യുവതീ- യുവാക്കൾക്ക് സൗജന്യ ഡ്രൈവിങ് പരിശീലന പദ്ധതിയുമായി ജില്ലാ ജനമൈത്രി പോലീസ്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി നിര്‍വഹിച്ചു. സമൂഹത്തിന്റെ

ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 21ന് കൽപ്പറ്റയിൽ

കൽപ്പറ്റ : വയനാട് ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരത്തോടെ 42-ാമത് ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 21ന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ രാത്രി ഏഴ് വരെ കല്‍പ്പറ്റ സെന്റ്

ക്വട്ടേഷൻ ക്ഷണിച്ചു.

കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.