പാൽച്ചുരം: കൊട്ടിയൂർ പാൽച്ചുരത്തിൽ ലോറി അപകടം. വയനാട്ടിൽ നിന്ന് ചരക്കുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴര യോടെയാണ് സംഭവം. ബോയ്സ് ടൗൺ -അമ്പായത്തോട് ചുരത്തിലെ ആശ്രമം ജങ്ഷന് മുകളിലെ കുത്തനെയുളള ഇറക്കത്തിൽ വെച്ച് ലോറി റോഡരികിലെ കാനയിലേക്ക് മറിയുകയായിരുന്നു. ആർക്കും പരിക്കില്ല.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







