ഉദ്യോഗസ്ഥർ ആധാരമെഴുതി. തെറ്റും ക്രമക്കേടും പിന്നിൽ അഴിമതിയും ആധാരം എഴുത്ത് അസോസിയേഷൻ

കൽപ്പറ്റ: ബത്തേരിയിൽ
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ സംസ്ഥാന ഗവര്‍ണറുടെ പേരില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ ആധാരവും ഫയലിംഗ് ഷീറ്റും വനം ഉദ്യോഗസ്ഥര്‍ തയാറാക്കുന്നതില്‍ പ്രതിഷേധവുമായി ആധാരം എഴുത്ത് അസോസിയേഷന്‍. വനം ഉദ്യോഗസ്ഥരുടേത് ആധാരം എഴുത്തുകാരുടെ ഉപജീവനമാര്‍ഗത്തിലുള്ള കടന്നുകയറ്റമാണെന്നും അവസാനിപ്പിക്കണമെന്നും അസോസിയേഷന്‍
ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഏറ്റെടുത്തതില്‍ 42 ആധാരങ്ങളും ഫയലിംഗ് ഷീറ്റും തയാറാക്കിയത് വനം ഉദ്യോഗസ്ഥരാണ്.ഭൂമി വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും രജിസ്‌ട്രേഷനുള്ള ആധാരം സ്വയം തയാറാക്കാന്‍ നിയമപരമായി അനുവാദമുണ്ട്. ഇതിന്റെ മറപിടിച്ചാണ് വനം ഓഫീസിനെ സമാന്തര ആധാരം എഴുത്ത് ഓഫീസായി ഉദ്യോഗസ്ഥര്‍ മാറ്റുന്നത്. ഭൂമി ഗവര്‍ണറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന മുറക്കാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി ഗുണഭോക്താവിനു പണം ലഭിക്കുന്നത്. കക്ഷികളെ സഹായിക്കാനെന്ന വ്യാജേനയാണ് വനം ഉദ്യോഗസ്ഥര്‍ ആധാരവും ഫയലിംഗ് ഷീറ്റും തയാറാക്കി ഒപ്പു വാങ്ങി രജിസ്‌ട്രേഷന്‍ നടത്തുന്നത്.
മലയാളം എഴുത്തും വായനയും അറിയാത്തവരാണ് ആധാരത്തില്‍ ഒപ്പിട്ടിരിക്കുന്ന കക്ഷികളില്‍ പലരും. ഇത് ഭാവിയില്‍ പലതരത്തിലുള്ള നിയമപ്രശ്‌നങ്ങള്‍ക്കു കാരണമാകും. ആധാരം തയാറാക്കുന്നതിനു പുറമേ ഒരോ കക്ഷിയില്‍നിന്നും ചെലവിനത്തില്‍ ഭീമമായ തുക വനം ഉദ്യോഗസ്ഥര്‍ വാങ്ങുന്നതായാണ് വിവരം.
വനം ഉദ്യോഗസ്ഥര്‍ ആധാരങ്ങള്‍ തയാറാക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും വിശദാന്വേഷണവും നടപടിയും ഉണ്ടാകുന്നില്ല.
ആധാരം എഴുത്ത് മേഖലയില്‍ പല കാരണങ്ങളാല്‍ തൊഴില്‍ കുറഞ്ഞുവരികയാണ്. ഇതിനിടെയാണ് ഉദ്യോഗസ്ഥര്‍ അധികാരവും സംവിധാനങ്ങളും ഉപയോഗിച്ച് തൊഴില്‍ കവരുന്ന സാഹചര്യം.
ഇതിൽ തെറ്റും ക്രമക്കേടും അഴിമതിയുമുണ്ടന്ന് ഭാരവാഹികൾ പറഞ്ഞു.

ഇതിനെതിരേ ശക്തമായി രംഗത്തുവരാനാണ് അസോസിയേഷന്‍ തീരുമാനമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. തങ്കച്ചന്‍, ജില്ലാ പ്രസിഡന്റ് വി.കെ. സുരേഷ്, ട്രഷറര്‍ ആരിഫ് തണലോട്ട്, മറ്റു ഭാരവാഹികളായ കെ.വി. വേണുഗോപാല്‍, എന്‍. പരമേശ്വരന്‍, കെ.ആര്‍. രഞ്ജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു

ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; വയനാട് സ്വദേശി അറസ്റ്റിൽ

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ 6.4 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വയനാട് സ്വദേശി അബ്ദുൾ സമദിനെ (26) അറസ്റ്റ് ചെയ്തു. ബാങ്കോക്കിൽ നിന്ന് ഭക്ഷ്യവസ്തുക്കളുടെ

ടെൻഡർ ക്ഷണിച്ചു.

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിൽ ഫിഷറീസ് വകുപ്പിന്റെ ബയോഫ്ലോക്ക് ഫിഷ് ഫാമിംങ്ങ് നടത്തുന്നതിന് ഏഴ് ബയോഫ്ലോക്ക് ടാങ്കുകൾ നിർമിക്കാൻ താത്പ്പര്യവും പ്രവർത്തി പരിചയുമുള്ള സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 19 വൈകിട്ട്

തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ നവംബറില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്) കോഴ്സുകളിലാണ്

കറവപശു വളർത്തൽ പരിശീലനം

സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 14, 15 തിയ്യതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കറവപശു വളർത്തലിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ നവംബർ പത്തിനകം 04936 297084

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേരില്ലേ?, എന്നാല്‍ ഇപ്പോള്‍ ചേര്‍ക്കാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം. നാളെയും മറ്റന്നാളും പേര് ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കി. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകുമെന്നാണ്

‘മെസ്സി എന്നേക്കാൾ മികച്ച താരമാണോ?, അതിനോട് ഞാൻ യോജിക്കുന്നില്ല’: ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബോളിലെ ഏക്കാലത്തെയും മികച്ച താരം ആരെന്നുള്ള ചോദ്യത്തിൽ പ്രതികരണവുമായി പോർച്ചു​ഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുട്ബോളിലെ ഇതിഹാസങ്ങളിൽ താൻ മെസ്സിക്ക് പിന്നിലാണെന്ന വാദങ്ങളെ റൊണാൾഡോ തള്ളിക്കളഞ്ഞു. ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർ​ഗന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.