വീഡിയോ ഷൂട്ടിന് വേണ്ടി മാലിന്യം വാരി, ഷൂട്ട് കഴിഞ്ഞപ്പോള്‍ അവിടെ തന്നെ ഉപേക്ഷിച്ച് മടക്കം

സാമൂഹിക മാധ്യമങ്ങളിലെ പ്രശസ്തിക്ക് വേണ്ടി, കൈയടിക്ക് വേണ്ടി ആളുകള്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കാലമാണിത്. പ്രത്യേകിച്ചും സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ പലരും ആളുകള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധനേടാനായി പല വ്യാജ വീഡിയോകളും നിര്‍മ്മിക്കുന്നു. തങ്ങളുടെ ഫോളോവേഴ്സിന് മുന്നില്‍ തങ്ങള്‍ക്കുള്ള സാമൂഹിക പ്രതിബന്ധത കാണിക്കാനായി വ്യാജ വീഡിയോകള്‍ നിര്‍മ്മിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവരും കുറവല്ല. അത്തരത്തില്‍ ഒരു വ്യാജ വീഡിയോ നിര്‍മ്മിക്കുന്ന ഒരു സാമൂഹിക മാധ്യമ സ്വാധീനമുള്ള വ്യക്തിയുടെ വീഡിയോ കഴിഞ്ഞ ദിവസം വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. CCTV IDIOTS എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘നിങ്ങൾ പരിസ്ഥിതിയെക്കുറിച്ച് ശ്രദ്ധിക്കുന്നതുപോലെ കാണുന്നതിന്’ എന്ന് കുറിച്ചു കൊണ്ടായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മൂന്ന് ദിവസം കൊണ്ട് 11 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ടിക് ടോക്കില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ പിന്നീട് ട്വിറ്ററിലും പങ്കുവയ്ക്കപ്പെടുകയായിരുന്നു.

‘ദി സോഷ്യല്‍ ജോക്കര്‍’ എന്ന ടിക് ടോക്ക് ഉപയോക്താവാണ്, സാമൂഹിക മാധ്യമ സ്വാധീനമുള്ള മറ്റൊരു യുവതി, താന്‍ സാമൂഹിക പ്രതിബന്ധതയുള്ള ആളാണെന്ന് തോന്നിക്കാന്‍ വേണ്ടി മാത്രം ഒരു ബീച്ച് വൃത്തിയാക്കുന്ന വ്യാജ വീഡിയോ നിര്‍മ്മിക്കുന്നത് രഹസ്യമായി ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. യുവതി തന്‍റെ സാമൂഹിക പ്രതിബന്ധത വെളിവാക്കാനായി വ്യാജ വീഡിയോ നിര്‍മ്മിക്കുമ്പോള്‍ അവര്‍ക്ക് പുറകിലിരുന്ന് മറ്റൊരാള്‍ യാഥാര്‍ത്ഥ വീഡിയോ ചിത്രീകരിച്ചു. ഈ വീഡിയോയാണ് ‘ദി സോഷ്യല്‍ ജോക്കര്‍’ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതും പിന്നീട് വൈറലായതും. ക്യാമറയ്ക്ക് മുന്നിലെ വ്യാജ നിര്‍മ്മിതി വിമര്‍ശിക്കപ്പെട്ടപ്പോള്‍ ക്യാമറയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധ നേടി.

എങ്ങനെ തങ്ങളുടെ സാമൂഹിക പ്രതിബന്ധത തെളിയിക്കാമെന്ന് മൂന്ന് ഘട്ടങ്ങളിലൂടെ വീഡിയോ വ്യക്തമാക്കുന്നു. ‘ഒന്നാം ഘട്ടം; നിങ്ങൾ ചവറ്റുകുട്ടകളിൽ വടികൾ നിറയ്ക്കുന്നത് നിങ്ങളുടെ സുഹൃത്തിനെ കൊണ്ട് ചിത്രീകരിക്കുക. രണ്ടാം ഘട്ടം, കാറ്റിൽ മല്ലിടുന്ന നിങ്ങളുടെ ഓസ്കാർ നേടിയ പ്രകടനം പുറത്തെടുക്കുക. മൂന്നാം ഘട്ടം, ഒരു വൃത്തികെട്ട നൃത്തം ചെയ്തുകൊണ്ട് നിങ്ങളുടെ നല്ല പ്രവൃത്തി ആഘോഷിക്കുക. നാലാം ഘട്ടം, നിങ്ങളുടെ പരിപാടി കഴിഞ്ഞാല്‍ ചവറ്റുകുട്ടകൾ അവിട തന്നെ ഉപേക്ഷിക്കുക.’ എന്നിങ്ങനെയായിരുന്നു അത്. വീഡിയോ കണ്ട ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ‘ഇത് കൊണ്ടാണ് മൃഗ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, ആളുകളെ സഹായിക്കല്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ഇന്‍റര്‍നെറ്റ് പോസ്റ്റുകളെ ഞാന്‍ വെറുക്കുന്നത്’. എന്നായിരുന്നു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.