മാനന്തവാടി:
ആത്മഹത്യ കുറിപ്പ് എഴുതിവെച്ച്
മാ.നന്തവാടി കൊയിലേരി പാലത്തിൽ നിന്നും പുഴയിൽ ചാടി യതായി സംശയമുണ്ടായിരുന്ന യുവാവിനെ നേരിൽ കണ്ടതായി നാട്ടുകാർ.
അഞ്ചാംമൈൽ സ്വദേശി ജയേഷാണ് കൊയിലേരി പാലത്തിൽ നിന്നും പുഴയിൽ ചാടിയതായി സംശയിച്ച് ഇന്നലെ തെരച്ചിൽ നടത്തിയത്.അതെ സമയം ഇയാളെ കുറുക്കൻമൂലയിൽ കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഇന്നലെ രാത്രി മുതൽ ജയേഷിന്റെ ഫോൺ ഓൺ ആയതായും വിവരമുണ്ട്.
മാനന്തവാടി പോലീസ്, ഫയർഫോഴ്സ്, വിവിധ ജീവൻ രക്ഷാ സമിതികൾ തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് സംശയമുള്ളതിനാൽ ആരും തിരച്ചിലിറങ്ങിയിട്ടില്ല.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.